Home Entertainment‘ദേവ് നിധിമൊരു’ എത്തി; സാമന്തയ്ക്കും രാജിനും ആൺകുഞ്ഞ്, സന്തോഷവാർത്ത പങ്കുവച്ച് താരദമ്പതികൾ

‘ദേവ് നിധിമൊരു’ എത്തി; സാമന്തയ്ക്കും രാജിനും ആൺകുഞ്ഞ്, സന്തോഷവാർത്ത പങ്കുവച്ച് താരദമ്പതികൾ

by news_desk1
0 comments

തെന്നിന്ത്യൻ താരം സാമന്തയ്ക്കും സംവിധായകൻ രാജ് നിധിമൊരുവിനും ആൺകുഞ്ഞ് പിറന്നു. നവംബർ 19നാണ് ഇരുവർക്കും ആദ്യത്തെ കൺമണി ജനിച്ചത്. അമ്മയുടെ വിരൽ മുറുകെ പിടിച്ചിരിക്കുന്ന കുഞ്ഞിന്റെ കൈവിരലിന്റെ ചിത്രം പങ്കുവച്ചാണ് താരദമ്പതികൾ സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്.

കുഞ്ഞിന് ‘ദേവ് നിധിമൊരു’ എന്നാണ് പേരിട്ടിരിക്കുന്നത്. “ഞങ്ങളുടെ സുന്ദരനായ കുഞ്ഞ്, ദേവ് നിധിമൊരു. 19.11.2026, ഞങ്ങളുടെ ഹൃദയം ഏറ്റവും കൂടുതൽ സന്തോഷം അനുഭവിച്ച സമയം” എന്ന കുറിപ്പോടെയാണ് കുഞ്ഞിന്റെ വരവ് ഇരുവരും പ്രഖ്യാപിച്ചത്. വാർത്ത പുറത്തുവന്നതോടെ ഇന്ത്യൻ സിനിമാ ലോകത്തുനിന്ന് നിരവധി പേരാണ് സാമന്തയ്ക്കും രാജിനും ആശംസകളുമായി എത്തുന്നത്.

ജൂൺ 24ന് ‘മാ ഇന്തി ബംഗാരം’ എന്ന ചിത്രത്തിന്റെ വിജയാഘോഷത്തിനിടെയാണ് താൻ ഗർഭിണിയാണെന്നും സിനിമയിൽനിന്ന് കുറച്ചുകാലത്തേക്ക് ഇടവേളയെടുക്കുകയാണെന്നും സാമന്ത അറിയിച്ചത്. ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് ഗർഭിണിയാണെന്ന വിവരം അറിഞ്ഞതെന്നും താരം അന്ന് വെളിപ്പെടുത്തിയിരുന്നു. സെപ്റ്റംബറിൽ നടന്ന സാമന്തയുടെ ബേബി ഷവറിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു.

2025 ഡിസംബർ ഒന്നിനായിരുന്നു സാമന്തയുടെയും രാജ് നിധിമൊരുവിന്റെയും വിവാഹം. ‘ദി ഫാമിലി മാൻ’ എന്ന വെബ് സീരീസിന്റെ ചിത്രീകരണത്തിനിടെയാണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് സൗഹൃദം പ്രണയത്തിലേക്ക് വഴിമാറി. കോയമ്പത്തൂരിലെ ഇഷ യോഗ സെന്ററിൽ വച്ചായിരുന്നു വിവാഹച്ചടങ്ങുകൾ.

You may also like