Home Keralaസംസ്ഥാനത്ത് ഇന്ന് രാത്രി 12 മണിക്കുള്ളിൽ വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

സംസ്ഥാനത്ത് ഇന്ന് രാത്രി 12 മണിക്കുള്ളിൽ വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

by news_desk1
0 comments

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രാത്രി 12 മണിക്കുള്ളിൽ വൈദ്യുതി നിയന്ത്രണം ഉണ്ടായേക്കുമെന്ന് കെഎസ്ഇബി. ദേശീയതലത്തിൽ വൈദ്യുതി ലഭ്യതയിൽ കുറവുണ്ടാകാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്നാണ് നടപടി. വൈദ്യുതി ആവശ്യകത ഉയർന്നതും കാറ്റിൽ നിന്നുള്ള വൈദ്യുതി ഉൽപാദനം കുറഞ്ഞതുമാണ് ദേശീയതലത്തിലെ പ്രതിസന്ധിക്ക് കാരണം.

രാജ്യത്തുടനീളമുള്ള വൈദ്യുതി ആവശ്യകത മുൻദിവസത്തേക്കാൾ ഏകദേശം 5 ജിഗാവാട്ട് (GW) വർധിച്ച് ഇന്ന് രാവിലെ 10.45ഓടെ 255 ജിഗാവാട്ടിലെത്തിയിരുന്നു. ഗ്രിഡ് കൺട്രോളർ ഓഫ് ഇന്ത്യയുടെ ഡെപ്യൂട്ടി ജനറൽ മാനേജർ അയച്ച അടിയന്തര സന്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇതിൽ ദക്ഷിണമേഖലയിലെ വൈദ്യുതി ആവശ്യകതയിൽ മാത്രം 1.5 ജിഗാവാട്ടിന്റെ വർധനയുണ്ടായിട്ടുണ്ട്. സൗരോർജ ഉൽപാദനം ഇല്ലാത്ത സമയങ്ങളിലും (നോൺ സോളാർ അവേഴ്സ്) വൈദ്യുതി ആവശ്യകത ഇതേ രീതിയിൽ ഉയർന്ന നിലയിൽ തുടരുമെന്നാണ് ഗ്രിഡ് കൺട്രോളർ ഓഫ് ഇന്ത്യയുടെ കണക്കുകൂട്ടൽ.

You may also like