4
തിരുവനന്തപുരം: നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം ജില്ല സെഷൻസ് കോടതി നിർദേശിച്ചു. വർഗീയ പരാമർശവുമായി ബന്ധപ്പെട്ട പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്യാൻ കോടതി ഉത്തരവിട്ടത്.
സ്ത്രീത്വത്തെ അപമാനിക്കൽ ഉൾപ്പെടെയുള്ള പരാതികളും വിശദമായി അന്വേഷിക്കണമെന്നും കോടതി നിർദേശത്തിൽ വ്യക്തമാക്കുന്നു.
ഈ പരാതിയിൽ കേസെടുക്കാൻ മതിയായ തെളിവില്ലെന്ന നിലപാടാണ് നേരത്തെ കടവന്ത്ര പൊലീസ് സ്വീകരിച്ചിരുന്നത്. എന്നാൽ, എറണാകുളം ജില്ലാ അഡീഷണൽ സെഷൻസ് കോടതി (എട്ടാം നമ്പർ) പൊലീസിനോട് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കാൻ നിർദേശിക്കുകയായിരുന്നു.

