തിരുവനന്തപുരം: ഐഎച്ച്ആർഡിയുടെ (IHRD) കീഴിൽ പ്രവർത്തിക്കുന്ന ആറ്റിങ്ങൽ എഞ്ചിനീയറിങ് കോളജിൽ വിവിധ തസ്തികകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. കംപ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിങ് വിഭാഗത്തിലാണ് ഒഴിവുകൾ.
കംപ്യൂട്ടർ പ്രോഗ്രാമർ, ഡെമോൺസ്ട്രേറ്റർ (കംപ്യൂട്ടർ സയൻസ്), ട്രേഡ്സ്മാൻ (കംപ്യൂട്ടർ സയൻസ്) തസ്തികകളിലേക്കാണ് നിയമനം. വാക്ക്-ഇൻ അഭിമുഖത്തിലൂടെയായിരിക്കും തെരഞ്ഞെടുപ്പ്.
വിദ്യാഭ്യാസ യോഗ്യത
കംപ്യൂട്ടർ പ്രോഗ്രാമർ
- ഫസ്റ്റ് ക്ലാസ് പി.ജി.ഡി.സി.എ അല്ലെങ്കിൽ ഫസ്റ്റ് ക്ലാസ് ബി.എസ്‌സി കംപ്യൂട്ടർ സയൻസ്.
ഡെമോൺസ്ട്രേറ്റർ (കംപ്യൂട്ടർ സയൻസ്)
- ഫസ്റ്റ് ക്ലാസ് മൂന്ന് വർഷ ഡിപ്ലോമ ഇൻ കംപ്യൂട്ടർ സയൻസ് അല്ലെങ്കിൽ ഫസ്റ്റ് ക്ലാസ് ബി.എസ്‌സി കംപ്യൂട്ടർ സയൻസ്.
ട്രേഡ്സ്മാൻ (കംപ്യൂട്ടർ സയൻസ്)
- എസ്.എസ്.എൽ.സി വിജയവും കംപ്യൂട്ടർ സയൻസിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് (NTC).
അഭിമുഖ തീയതി
- തീയതി: 2026 ജൂലൈ 6
- സമയം: രാവിലെ 10 മണി
അപേക്ഷിക്കേണ്ട വിധം
താൽപര്യമുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യതയും മറ്റ് അനുബന്ധ രേഖകളുടെയും അസൽ പകർപ്പുകൾ സഹിതം 2026 ജൂലൈ 6 രാവിലെ 10 മണിക്ക് കോളജിൽ നടക്കുന്ന വാക്ക്-ഇൻ അഭിമുഖത്തിൽ നേരിട്ട് പങ്കെടുക്കണം.
കൂടുതൽ വിവരങ്ങൾക്ക്: 0470-2627400

