കുടക്: കര്‍ണാടകയിലെ കുടക് ജില്ലയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവതി മരിച്ചു. വനമേഖലയോട് ചേര്‍ന്ന പ്രദേശത്ത് ഉണ്ടായ ആക്രമണത്തിലാണ് യുവതിക്ക് ദാരുണാന്ത്യം സംഭവിച്ചത്. കാട്ടാനയുടെ ചവിട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് ഭീതിയുയര്‍ന്നു. വന്യമൃഗ ശല്യം രൂക്ഷമാണെന്നും കാട്ടാനകള്‍ പതിവായി ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നുവെന്നുമാണ് നാട്ടുകാരുടെ പരാതി. വന്യജീവി ആക്രമണങ്ങള്‍ തടയാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയതായും കാട്ടാനയെ വനത്തിലേക്ക് തിരിച്ചയയ്ക്കാനുള്ള ശ്രമം തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു.

