സമാനതകളില്ലാത്ത മഹാസമരത്തിനാണ് തലസ്ഥാനനഗരി ഇന്നലെ ഒരു പകൽ മുഴുവൻ സാക്ഷ്യം വഹിച്ചത്. ഭരണഘടന അനുവദിക്കുന്ന ഫെഡറൽ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നതിനെതിരെ നാടിൻറെ നായകനൊപ്പം കേരളത്തിൻറെ പരിച്ഛേദം ഒന്നടങ്കം സത്യാഗ്രഹം അനുഷ്ഠിച്ചു. സഹന സമരത്തിലൂടെ നേടിയെടുത്ത സ്വാതന്ത്ര്യത്തിന്റെ വീര്യം ഇന്നും മനസ്സിൽ കെടാതെ സൂക്ഷിക്കുന്ന ഒട്ടനവധി മനുഷ്യർ അഭിവാദ്യങ്ങളുമായി സമരവേദിയിലേക്ക് ഒഴുകിയെത്തി ഈ കെട്ട കാലത്തിന്റെ നിറമുള്ള കാഴ്ചയായി മാറി. ഇതിനിടയിലും രാഷ്ട്രീയപരമായ അഭിപ്രായവ്യത്യാസത്തെ മാത്രം മുൻനിർത്തി കേരളത്തിന് നിഷേധിക്കപ്പെട്ടു കൊണ്ടിരിക്കുന്ന അവകാശത്തെ നേടിയെടുക്കാനുള്ള സമരത്തിൽ ഞങ്ങൾ സർക്കാരിനൊപ്പം പങ്കെടുക്കുകയില്ല എന്നുള്ള നിഷേധാത്മക നിലപാട് സ്വീകരിച്ചുകൊണ്ട് പ്രതിപക്ഷം പ്രക്ഷോഭത്തിൽ നിന്ന് മാറി നിന്നത് തീർത്തും അരാഷ്ട്രീയപരമായ നിലപാടായി മാറി അത് ചരിത്രത്തിലെ ഏറ്റവും നാണംകെട്ട തീരുമാനമായി പ്രതിപക്ഷത്തിന് എല്ലാകാലവും ഉയർന്നുനിൽക്കും.കൃത്യമായ രാഷ്ട്രീയ പ്രതികാര ബുദ്ധിയോടെയാണ് കേരളത്തോട് കേന്ദ്രസർക്കാർ വിവേചനം കാണിക്കുന്നത്.
സാമ്പത്തികമായി കടുത്ത പ്രതിസന്ധികളിലൂടെയാണ് കേരളം കടന്നുപോകുന്നത്. മുണ്ടക്കൈ- ചുരൽ മല ഉരുൾപൊട്ടലിന്റെ വേദനയും നൊമ്പരവും തിരിച്ചുവരവിൻ്റെ പ്രതിസന്ധികളും നേരിടാൻ ഈ നാട് വല്ലാതെ പ്രയാസപ്പെടുന്ന കാലത്തും കേന്ദ്രസർക്കാർ കാണിച്ചു അവഗണന ഒരുകാലത്തും ഒരു ഘട്ടത്തിലും ഒരു ഭാരത സർക്കാർ സംവിധാനവും സംസ്ഥാനങ്ങളോട് കാണിക്കാത്ത ധിക്കാരപരമായ സമീപനമാണ്. സംസ്ഥാനത്ത് ലഭിക്കേണ്ട നികുതി വിഹിതവും അനുബന്ധ ഗ്രാൻറ്റും മറ്റുവിഹിതങ്ങളും കടമെടുപ്പ് പരിധിയും വെട്ടിക്കുറച്ച് എല്ലാ രീതിയിലും ശ്വാസംമുട്ടിക്കാനുള്ള തീവ്രമായ ശ്രമത്തിലാണ് കേന്ദ്രസർക്കാർ. കേരളത്തിലെ ലഭിക്കേണ്ട അർഹതപ്പെട്ട ഒരു ലക്ഷം കോടിയിലേറെ രൂപയാണ് തടഞ്ഞുവച്ചത്.കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ 57000 കോടി രൂപ സാങ്കേതികമായ കാരണങ്ങളുടെ പേരിൽ തടഞ്ഞുവെച്ച് കേരളത്തെ പൊറുതി ബുദ്ധിമുട്ടിച്ചു. ഇതിലെ മറ്റു സംസ്ഥാനങ്ങളിൽ രാഷ്ട്രീയപരമായ നേട്ടങ്ങളുള്ള ഇടങ്ങളിൽ മാത്രം അടിസ്ഥാന സൗകര്യ വികസനത്തിൽ അടക്കം വ്യാപകമായി സാമ്പത്തിക പിന്തുണ നൽകിക്കൊണ്ടിരിക്കുമ്പോൾ കേരളത്തെ നിർദാക്ഷണ്യം തള്ളി. സാമ്പത്തിക വർഷത്തിന്റെ അവസാനമായജനുവരി ഫെബ്രുവരി മാർച്ച് മാസങ്ങളിൽ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചിരിക്കുകയാണ്.
12,000 കോടിരൂപയിൽ 5900 കോടിയാണ് സർക്കാർ തടഞ്ഞിരിക്കുന്നത് ഇതിൽ വായ്പയിൽ ഇതെ സാമ്പത്തികവർഷം 17,000 കോടി വെട്ടിക്കുറച്ചു. സത്യസന്ധമായ നിയമ നിയന്ത്രണ സംവിധാനങ്ങളിലൂടെ നോക്കുമ്പോൾ ഇതെല്ലാം മനപ്പൂർവം ചെയ്യുന്നതാണെന്ന് വ്യക്തമാണ്. ഈ അനീതിക്കെതിരെ തോളോട് തോൾ ചേർന്നുനിന്ന് പ്രതിഷേധം ഉയർത്തേണ്ട പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് സംസ്ഥാനത്ത് മാത്രമല്ല പാർലമെന്റിലും ഉണ്ടായിരിക്കുന്നത് തീർത്തും നിരുത്തരവാദപരമായ പ്രവർത്തനങ്ങളാണ്. കേരളത്തോടുള്ള സാമ്പത്തികമായ അടിയന്തരാവസ്ഥ പിൻവലിക്കണമെന്ന് ആവശ്യപ്പെടുന്നത് ശക്തമായ യാതൊരുവിധ പ്രസ്താവനകളോ ഇടപെടലുകളോ ഒന്നും തന്നെ എംപിമാരുടെ ഭാഗത്ത് നിന്ന് കാണാനോ കേൾക്കാനോ ഇതുവരെ സാധിച്ചിട്ടില്ല. അപ്പോഴും സർക്കാരിനോടുള്ള രാഷ്ട്രീയ തിമിരം കൊണ്ട് ജനങ്ങളെ പൊരി വെയിലത്ത് നിർത്തിക്കുന്ന കേന്ദ്രസർക്കാരിനെതിരെ കേരളത്തിൻറെ പ്രതിപക്ഷം തുടരുന്ന മൃദു സമീപനം ദൗർഭാഗ്യകരവും പ്രതിഷേധവുമാണ്. രാഷ്ട്രീയപരമായ അഭിപ്രായവ്യത്യാസങ്ങൾ ആവശ്യവും അനിവാര്യവും ഉണ്ടാകുന്നതുമാണ് എന്നാൽ കേരളം എന്ന വികാരത്തോടൊപ്പം അതിന്റെ പൊതുവായ ആവശ്യങ്ങൾക്ക് ഒപ്പം എല്ലാം മറന്ന് ഒന്നായി പ്രവർത്തിക്കേണ്ടതും പ്രതികരിക്കേണ്ടതുമായ സാഹചര്യം നിലവിലുള്ളപ്പോൾ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന സമരവേദിയിൽ പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായത് കുറ്റകരമായ അസാന്നിധ്യമാണ്.

