പുതിയകാലത്ത് മനുഷ്യകുലത്തിൽ പിറന്ന എല്ലാ സാമൂഹിക ജീവികൾക്കും വേട്ടക്കാരന്റെ മനസ്സാണ്. ഇരകളുടെ അവകാശങ്ങളെയും അവരുടെ സ്വകാര്യതയും വ്യക്തിത്വത്തെയും ക്രൂരമായ രീതിയിൽ അപമാനിക്കാനും അവഹേളിക്കാനും വല്ലാത്തൊരു ആവേശമാണ് ഇന്ന് പലർക്കും ഉള്ളത്. സാമൂഹ്യ മാധ്യമങ്ങൾ സജീവമായിരിക്കുന്ന കാലം എന്നതുകൂടി ഇതിന്റെ വളർച്ചയ്ക്ക് പ്രധാന കാരണമാണ്. ഏതു കുറ്റവാളിയെയും നിമിഷനേരം കൊണ്ട് മഹാനാക്കി മാറ്റാനുള്ള കഴിവും കാര്യപ്രതിയും സാമൂഹിക മാധ്യമങ്ങളിലെ വിധികർത്താക്കൾക്കും ഫീഡുകൾക്കും ഉണ്ട്. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട എന്ന് പറയുന്നതുപോലെ ശരിയായ രീതിയിൽ ഉപയോഗിച്ചില്ലെങ്കിൽ ജീവൻ തന്നെ നഷ്ടപ്പെട്ടുപോകുന്ന ഇരുതല മൂർച്ചയുള്ള വാളാണ് സാമൂഹ്യ മാധ്യമങ്ങൾ. ഇതിന്റെ അമിതമായ ഉപയോഗം മനുഷ്യരിൽ ജന്മസിദ്ധമായി ഉണ്ടായിരിക്കേണ്ടതുമായ നന്മയുടെ പരസ്പര വിശ്വാസങ്ങളിലും സ്നേഹത്തിലും ബഹുമാനത്തിനും എല്ലാം കറുപ്പ് കലർന്നിരിക്കുന്നു.
സകലതിലെയും സംശയദൃഷ്ടിയോടുകൂടി നോക്കിക്കാണുന്നതും വിമർശിക്കുന്നതും തെറ്റായ രീതിയിൽ ചിന്തിക്കുന്നതുമായ മനസ്ഥിതിയിലേക്ക് എത്തിച്ചേർന്നിരിക്കുകയാണ്.അങ്ങേയറ്റം ദൂരവ്യാപകമായി പ്രത്യാഘാതങ്ങളാണ് ഇതുമൂലം ഉണ്ടാകുന്നത്. സംസ്ഥാനം ഏറെ ഞെട്ടലോടെയും വേദനയോടും കൂടി ചർച്ചചെയ്യുന്ന വിഷയമാണ് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ.എ ക്കെതിരെ ആദ്യം ഉയർന്നുവന്ന ലൈംഗിക ആരോപണം പിന്നീട് അത് ഇന്ത്യ കണ്ട ഏറ്റവും വലിയ കുറ്റകൃത്യങ്ങളിൽ ഒന്നാണെന്ന് തെളിവുകൾ സഹിതം ബോധ്യപ്പെട്ടു തുടങ്ങി. മൂന്ന് അതിജീവിതമാരാണ് രാഹുലിനെതിരെ പരാതിയുമായി രംഗത്ത് എത്തിയത്. Who cares എന്ന ചോദ്യത്തോടെയാണ് രാഹുൽ ഈ വിഷയങ്ങളെയെല്ലാം അതിനെ ആദ്യമെ തന്നെ നേരിട്ടത്. ആദ്യ കേസിൽ ശബ്ദ സന്ദേശം ഉൾപ്പെടെയുള്ള തെളിവുകൾ പുറത്തുവന്ന രാഹുലിന്റെ അറസ്റ്റ് ഉണ്ടായതിനുശേഷം രാഹുലിനെതിരെ നിലപാടുകൾ സ്വീകരിക്കുന്ന പാർട്ടി നേതാക്കൾക്കെതിരെ പൊതുപ്രവർത്തകർക്കെതിരെ അതിജീവിതമാർക്കെതിരെ വ്യാപകമായ സൈബർ ആക്രമണമാണ് കൊട്ടേഷൻ സംഘത്തെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ .രാഹുലിനോട് താല്പര്യം ഉള്ള.
കക്ഷികളുടെ ഒരു കൂട്ടം നടത്തിക്കൊണ്ടിരുന്നത്.അതിനിപ്പോഴും ഒരു കുറവുമില്ല ക്രിമിനലുകളെക്കാൾ മോശമായ രീതിയിൽ പൈശാചികമായ മനസ്സോടുകൂടിയാണ് ഇവരെല്ലാം സൈബർ അടത്തിൽ പ്രവർത്തിക്കുന്നത് പ്രതികരിക്കുന്നത്. മൂന്നാമത്തെ കേസിൽ അറസ്റ്റിലായതോടെ രാഹുലിന്റെ നേതൃത്വത്തിലുള്ള സംഘം അതിജീവതയ്ക്കെതിരെയാണ് തിരിഞ്ഞിരിക്കുന്നത്. രാഹുലിന്റെ സുഹൃത്ത് ഫെനി അതിജീവതയുമായി സൗഹൃദാരിസ്ഥാനത്തിൽ പരസ്പരം നടത്തിയ ചാറ്റിന്റെ ആവശ്യമുള്ള സ്ക്രീൻഷോട്ടുകൾ മാത്രം പുറത്തുവിട്ട അവരെ സമൂഹമധ്യത്തിൽ തെറ്റായി ശ്രമം നടത്തുകയാണ്. മാനസികമായി കൊന്നിട്ടും തീരാത്ത പകയുമായാണ് ഇക്കൂട്ടം അതിജീവിതമാർക്കെതിരെ സൈബർ ഇടങ്ങളിൽ അധിക്ഷേപങ്ങൾ ചൊരിയുന്നത്. സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനുവേണ്ടി നിരന്തരം പോരാടുകയും പ്രതികരിക്കുകയും ചെയ്യുന്ന ഒരു നൂറ്റാണ്ടിന്റെ ചരിത്രം മാറ്റി എഴുതിയ ധീരരായ വനിതകൾ നയിച്ച പാർട്ടിയുടെ പിൻമുറക്കാരിൽ നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്ന നെറികെട്ട രാഷ്ട്രീയത്തിന്റെ ബാക്കി പത്രമാണ് ഈ അതിക്രമങ്ങളെല്ലാം. ഏറെ പ്രതീക്ഷകളുടെയും പ്രത്യാശകളുടെയും പ്രോത്സാഹിപ്പിക്കുകയും പിന്തുണച്ചും വളർത്തിക്കൊണ്ടുവന്ന യുവജന രാഷ്ട്രീയത്തിന്റെ വക്താക്കൾ നാടിന് ബാധ്യതയും ഭീഷണിയുമായി മാറുന്നത് ഈ കാലത്തിൻറെ ഏറ്റവും വലിയ ഗതികേടാണ്.
അപരന്റെ സങ്കടങ്ങൾ നെഞ്ചോട് ചേർത്ത് ആശ്വാസവാക്കുകൾ പകരേണ്ടവർ ഇനിയും ശരിയെയും തിരിച്ചറിയാൻ ബാധ്യതപ്പെട്ടവർ ഇരയ്ക്കൊപ്പം നിന്ന് നീതി നേടി കൊടുക്കേണ്ടവർ അറവുകാരുടെ മനസ്സുമായി ഇറങ്ങി പുറപ്പെടുന്നത് അവസാനിപ്പിക്കണം. ഭ്രാന്ത് പിടിക്കുന്നവരെ ചങ്ങലിക്കിടാറുണ്ട് എന്നാൽ ചങ്ങലയ്ക്ക് തന്നെ മുഴുത്ത ഭ്രാന്ത് പിടിച്ചാൽ നിയന്ത്രിക്കാനാവാത്ത സ്ഥിതിയാകും. കോൺഗ്രസും യുഡിഎഫും ഒരുപോലെ പറയുന്ന സ്ത്രീപക്ഷ രാഷ്ട്രീയം അർത്ഥവത്താകണമെങ്കിൽ പരസ്യമായി തന്നെ ഇത്തരം നികൃഷ്ട ജീവികളെ തള്ളിപ്പറയണം എതിരേട്ടണം..ദൃശ്യമാധ്യമങ്ങളിലും നവമാധ്യമങ്ങളിലും പബ്ലിസിറ്റിക്ക് വേണ്ടി രാഹുലിന്റെ പിന്തുണയുമായി എത്തുന്ന ഏത് ലാഭത്തിന്റെ പേരിലാണെങ്കിലും കോൺഗ്രസ് പാളയത്തിൽ ഇരുന്ന് തെറ്റുകാരനെ ന്യായീകരിക്കുന്ന വനിതാ നേതാക്കളെ ഉന്നത നേതൃത്വം കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കണം ശ്രീനാദേവി കുഞ്ഞമ്മമാരെ പോലെയുള്ള അഭിനവ കോൺഗ്രസ് വനിതാ നേതാക്കളെ പാർട്ടി തന്നെ നിയന്ത്രിക്കണം.
കോടതിയാണ് അന്തിമ അതുവരെ ആരും കുറ്റക്കാരല്ലെന്നാണ്. ന്യായീകരണ കമ്മിറ്റിയുടെ വാദം.അംഗീകരിക്കാം.പക്ഷേ വാദിക്കും പ്രതിക്കും ഒരുപോലെ അവകാശങ്ങൾ ഉണ്ട് സ്വാതന്ത്ര്യമുണ്ട് അതറിയണം.

