Home Editorialപ്രധാനമന്ത്രീ… സന്ദര്‍ശനം പോലും കേരളത്തെ നിരാശരാക്കിയല്ലോ?

പ്രധാനമന്ത്രീ… സന്ദര്‍ശനം പോലും കേരളത്തെ നിരാശരാക്കിയല്ലോ?

by news_desk1
0 comments

2026 ലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യ കേരള സന്ദര്‍ശനം എല്ലാ രീതിയിലും ആകാംക്ഷ നിറഞ്ഞതായിരുന്നു. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ബി.ജെ.പി തിരുവനന്തപുരം കോര്‍പ്പറേഷന്‍ വിജയിച്ചാല്‍ 45 ദിവസത്തിനുള്ളില്‍ മോദി കേരളത്തില്‍ എത്തുമെന്ന് വന്‍ വികസന പദ്ധതികള്‍ പ്രഖ്യാപിക്കുമെന്നും ബി.ജെ.പി പ്രചരണ ആയുധമായി രംഗത്തിറക്കിയിരുന്നു. സില്‍വര്‍ ലൈന്‍ പദ്ധതിക്ക് പകരം അതിവേഗ റെയില്‍ പാത പ്രഖ്യാപിക്കുമെന്നും തിരുവനന്തപുരം മെട്രോ പദ്ധതിയെക്കുറിച്ച് പ്രസംഗത്തില്‍ പരാമര്‍ശം ഉണ്ടാകും എല്ലാവരും പ്രതീക്ഷിച്ചിരുന്നതാണ്. എന്നാല്‍ നഗര വികസനത്തിന് പിന്തുണ നല്‍കുമെന്നുള്ള പ്രഖ്യാപനം മാത്രമാണ് ഉണ്ടായത്. വലിയ പ്രഖ്യാപനങ്ങള്‍ക്ക് നാട് കാതോര്‍ത്തെങ്കിലും നിരാശയായിരുന്നു ഫലം. പുത്തരിക്കണ്ടം മൈതാനിയില്‍ ഇന്നലെ രാവിലെ കേന്ദ്രസര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടിയായ തിരുവനന്തപുരം-താബരം, തിരുവനന്തപുരം ഹൈദരാബാദ്, നാഗര്‍ കോവില്‍, മംഗളുരു അമൃത് ഭാരത് ട്രെയിനുകള്‍, ഗുരുവായൂര്‍-തൃശൂര്‍ പാസഞ്ചര്‍ എന്നിവയുടെ ഫ്‌ലാഗ് ഓഫ് ചടങ്ങാണ് ആദ്യത്തെ പരിപാടിയായിരുന്നത്. സര്‍ക്കാര്‍ പരിപാടി ആയതിനാലാണ് പ്രഖ്യാപനങ്ങള്‍ ഉണ്ടാകാതിരുന്നത് ബി.ജെ.പി പരിപാടിയില്‍ ഇതെല്ലാം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചവര്‍ക്കും കിട്ടിയത് തിരിച്ചടിയായിരുന്നു. ബി.ജെ.പി സമ്മേളനത്തെ രാഷ്ട്രീയ വിമര്‍ശന വേദിയാക്കി മാറ്റാനായിരുന്നു പ്രധാനമന്ത്രി ആഗ്രഹിച്ചത്. ശബരിമല സ്വര്‍ണക്കൊള്ള മുതല്‍ കോണ്‍ഗ്രസ് ലീഗ്കൂട്ടുകെട്ടിനെ വരെ മോദി കടന്നാക്രമിച്ച് യു.ഡി.എഫിനെയും എല്‍.ഡി.എഫിനെയും ഭരണത്തില്‍ നിന്ന് തൂത്തെറിയണമെന്നും വികസനത്തിലൂന്നിയ സര്‍ക്കാര്‍ വരണമെങ്കില്‍ ബി.ജെ.പി വിജയിക്കണമെന്ന് ആയിരുന്നു മോദിയുടെ പ്രസംഗത്തിന്റെ സംഗ്രഹം. ചുരുക്കത്തില്‍ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള വെറും രാഷ്ട്രീയ നാടകമായി മോദിയുടെ പുതുവര്‍ഷത്തിലെ ആദ്യ കേരള സന്ദര്‍ശനം മാറി. വേദിയില്‍ നടന്നതെല്ലാം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായിട്ടാണ് പ്രധാനമന്ത്രി എത്തിയതെന്ന് തോന്നിപ്പിക്കുന്ന തരത്തിലായി. ഇപ്പോഴും അനാവശ്യമായ വാദപ്രതിവാദങ്ങളുടെ വേദി മാത്രമായി രാഷ്ട്രീയ പാര്‍ട്ടികള്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ വരവിനെ പോലും ഉപയോഗിക്കുന്നത് അപമാണ് അപഹാസ്യമാണ്. എത്രയോ മഹാരഥന്മാര്‍ ഇരുന്ന പദവിയാണത്. പ്രധാനമന്ത്രി രാജ്യത്തിന്റെ പൊതുസമ്പത്താണ്.തിരഞ്ഞെടുക്കപ്പെട്ടത് രാഷ്ട്രീയപാര്‍ട്ടിയുടെ പിന്തുണയുടെ പുറത്താണെങ്കിലും പദവിയില്‍ എത്തിക്കഴിഞ്ഞാല്‍ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കപ്പുറം രാജ്യത്തിന്റെയും ജനങ്ങളുടെയും താല്പര്യങ്ങളാണ് പ്രധാനമായും നയിക്കേണ്ടത്. പ്രധാനമന്ത്രി കേരളം സന്ദര്‍ശിക്കുമ്പോള്‍ സംസ്ഥാനത്തിന് അങ്ങേയറ്റം പ്രതീക്ഷകളാണ് ഉണ്ടാവാറുള്ളത്. നിരവധിയായ പ്രതിസന്ധികളിലൂടെയാണ് സമീപകാലത്തായി കേരളം കടന്നു പോകുന്നത്. അതിനെയെല്ലാം അതിജീവിക്കാനുള്ള ഭരണപരവും സാമ്പത്തികപരവുമായ പിന്തുണ കേരളത്തിന് ലഭിക്കാതെയായിട്ട് അല്ല നിഷേധിച്ചിട്ട് വര്‍ഷങ്ങളാകുന്നു. അടിസ്ഥാന സൗകര്യ വികസനത്തിന് കേന്ദ്രത്തിന്റെ സഹായവും സഹകരണവും കേരളം പോലൊരു നാടിന് അത്യന്താപേക്ഷിതമാണ്.
രാഷ്ട്രീയം പറയാനുള്ള സ്വാതന്ത്ര്യം രാജ്യത്തിന്റെ പ്രധാനമന്ത്രിക്ക് ഉണ്ട് ഇല്ലെന്നല്ല. പക്ഷേ,അവിടെയും ഔചിത്യത്തോടുകൂടി വേണം പെരുമാറേണ്ടത്. അണികളെ ആവേശത്തില്‍ ആക്കുന്ന പ്രസംഗങ്ങള്‍ക്ക് നിന്നു കൊടുക്കേണ്ട ആളല്ല പ്രധാനമന്ത്രി. രാജ്യത്തിന്റെ പ്രധാനമന്ത്രി പ്രസംഗിക്കുമ്പോള്‍ അതിന് പക്വതയും പാകതയും വേണം വ്യക്തത വേണം പറയുന്ന കാര്യങ്ങള്‍ ആധികാരികമായിരിക്കണം.. വെല്ലുവിളികളല്ല.. വിവേകവും വിചാരവുമാണ് വേണ്ടത്.

You may also like