Home Localകൊച്ചിൻ ദേവസ്വം ബോർഡിലെ ഫണ്ട് ദുർവ്യയം:ഓഡിറ്റ് വിഭാഗത്തെ കക്ഷി ചേർക്കാൻ ഉത്തരവ്

കൊച്ചിൻ ദേവസ്വം ബോർഡിലെ ഫണ്ട് ദുർവ്യയം:ഓഡിറ്റ് വിഭാഗത്തെ കക്ഷി ചേർക്കാൻ ഉത്തരവ്

by news_desk1
0 comments

ത്യശൂർ • കൊച്ചിൻ ദേവസ്വം ബോർഡിൽ ലക്ഷങ്ങൾ ചെലവഴിച്ച് ക്വാർട്ടേഴ്സ് മോടി പിടിപ്പിച്ചതിലും പുതിയ കാർ വാങ്ങിയതിലും ദേവസ്വം ഫണ്ട് ദുർവ്യയമുണ്ടെന്ന പരാതിയിൽ സംസ്‌ഥാന ഓഡിറ്റ് വിഭാഗത്തെ കക്ഷി ചേർക്കാൻ ഹൈക്കോടതി ഉത്തരവ്. ഫണ്ട് ദുർവ്യയം നടത്തിയെന്ന പരാതിയിൽ ദേവസ്വം ഓംബുഡ്‌സ്‌മാൻ ജസ്‌റ്റിസ് കെ.രാമകൃഷ്ണൻ സമർപ്പിച്ച റിപ്പോർട്ടിനെ തുടർന്നാണ് ജസ്റ്റിസ് വി.രാജ വിജയരാഘവനും ജസ്റ്റിസ് കെ. വി.ജയകുമാറും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. തൃശൂർ സ്വദേശി കെ.ബി.സുമോദ് ആണ് പരാതിക്കാരൻ. കേസ് 27ലേക്ക് മാറ്റി.പൊതുവിതരണ വകുപ്പിൽ നിന്ന് ഡപ്യൂട്ടേഷനിൽ കമ്മിഷണർ ആയി നിയമിതനായ എസ്.ആർ. ഉദയകുമാറിനെതിരെ ആയിരുന്നു പരാതി. 4 വർഷം പഴക്കമുള്ള കാർ മാറ്റി 15 ലക്ഷം രൂപ വില വരുന്ന പുതിയ കാർ വാങ്ങി യെന്നും വർഷങ്ങൾ പഴക്കമുള്ള ക്വാർട്ടേഴ്‌സ് ലക്ഷങ്ങൾ ചെലവഴിച്ച് മോടി പിടിപ്പിച്ചത് ദേവസ്വം ചട്ടങ്ങൾക്ക് എതിരാണെന്നും ആയിരുന്നു പരാതി. ക്വാർട്ടേഴ്സിലേക്ക് എസി, ഗ്യാസ് അടുപ്പ്, കിടക്ക, ഫർണിച്ചർ എന്നിവ വാങ്ങു ന്നതിനും ലക്ഷങ്ങൾ ചെലവാക്കിയതായി പരാതിയിൽ പറയുന്നു.

You may also like