6
പുതുക്കാട്: കുറുമാലി പാലത്തിന് സമീപം ഇന്ന് പുലർച്ചെ നിയന്ത്രണം വിട്ട ചരക്ക് ലോറി അപകടത്തിൽപ്പെട്ടു. നിയന്ത്രണം വിട്ട ലോറി പാലത്തിൽ ഇടിച്ച് മറിയുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ചാലക്കുടി ഭാഗത്തേക്കുള്ള ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. പുതുക്കാട് പൊലീസ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു.
