Home Localതിരുന്നാവായ മഹാമാഘമഹോൽസവംതൃശൂരിൽ നിന്നുള്ള ധർമ്മസേവകർക്ക് തൃശൂർ പൗരാവലിയുടെ സ്വീകരണം നാളെ.

തിരുന്നാവായ മഹാമാഘമഹോൽസവംതൃശൂരിൽ നിന്നുള്ള ധർമ്മസേവകർക്ക് തൃശൂർ പൗരാവലിയുടെ സ്വീകരണം നാളെ.

by news_desk
0 comments

തൃശൂർ. ഇതാദ്യമായി കേരളത്തിൽ സംഘടിപ്പിച്ച കേരള കുംഭമേള തിരുന്നാവായ മഹാമാഘ മഹോൽസവത്തെ ചരിത്രത്തിൽ അടയാളപ്പെടുത്തും വിധം സംഘടിപ്പിക്കുന്നതിനായി സ്തുത്യർഹമായ പങ്ക് വഹിച്ച തൃശൂരിൽ നിന്നുള്ള ധർമ്മസേവകരെ തൃശൂർ പൗരാവലി ആദരിക്കുന്നു. ശനിയാഴ്ച വൈകീട്ട് നാലിന് തൃശൂർ പാറമേക്കാവ് അ​ഗ്രശാലയിൽ സംഘടിപ്പിക്കുന്ന സ്വീകരണസമ്മേളനത്തിൽ മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി അനു​ഗ്രഹഭാഷണം നടത്തും. നടൻ ദേവൻ, എൽ എം ആർ കെ ക്യാപ്റ്റൻ രജിത് കുമാർ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. തൃശൂരിന്റെ സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ രം​ഗത്തുള്ളവർ, കൊച്ചിൻ ദേവസ്വം ബോർഡ്, തിരുവമ്പാടി-പാറമേക്കാവ് ദേവസ്വം പ്രതിനിധികൾ തുടങ്ങിയവരും പങ്കെടുക്കും.

You may also like