Home Keralaശബരിമല സ്വർണ്ണക്കൊള്ള കേസ്; എന്‍ വാസുവിന് സ്വാഭാവിക ജാമ്യം.

ശബരിമല സ്വർണ്ണക്കൊള്ള കേസ്; എന്‍ വാസുവിന് സ്വാഭാവിക ജാമ്യം.

by news_desk3
0 comments

തിരുവനന്തപുരം. ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ ജയിലില്‍ കഴിയുന്ന ദേവസ്വം ബോര്‍ഡ് മുന്‍ കമ്മീഷണര്‍ എന്‍ വാസുവിന് ജാമ്യം. വാസു സമര്‍പ്പിച്ച സ്വാഭാവിക ജാമ്യഹര്‍ജിയില്‍ കൊല്ലം വിജിലന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. റിമാന്‍ഡ് കാലാവധി 90 ദിവസം പിന്നിട്ടതോടെയായിരുന്നു ജാമ്യം തേടിയത്. കട്ടിളപ്പാളിക്കേസിലെ മൂന്നാം പ്രതിയാണ് എന്‍ വാസു. എസ്‌ഐടി കുറ്റപത്രം സമര്‍പ്പിക്കാത്തത് ചൂണ്ടിക്കാട്ടിയായിരുന്നു ജാമ്യനീക്കം.

You may also like