ഇറാൻ നടത്തിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കുവൈറ്റ്, ബഹ്‌റൈൻ എന്നിവിടങ്ങളിൽ ആശങ്ക രൂക്ഷമായി. കുവൈറ്റിലെ നിർണായക അടിസ്ഥാന സൗകര്യങ്ങളെയാണ് ഇന്ന് ലക്ഷ്യമിട്ടത്. വൈദ്യുതി നിലയങ്ങളും കടൽവെള്ള ശുദ്ധീകരണ പ്ലാന്റുകളും കേന്ദ്രീകരിച്ചുണ്ടായ ആക്രമണത്തെ തുടർന്ന് രണ്ട് പവർസ്റ്റേഷനുകൾ പ്രവർത്തനം നിർത്തിവെച്ചു. ഇതോടെ വൈദ്യുതി, വെള്ളം, എണ്ണ ഉൽപാദന-വിതരണ മേഖലകൾക്ക് തിരിച്ചടി നേരിട്ടു.
മുന്‍പ് തന്നെ ഈ മേഖലകളെ തകർക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു. അതിനിടെ, വിവിധ സർക്കാർ വകുപ്പുകൾ പ്രവർത്തിക്കുന്ന മിനിസ്ട്രി കോംപ്ലക്സിനും ആക്രമണം നേരിടേണ്ടി വന്നു. കാര്യമായ കേടുപാടുകൾ സംഭവിച്ചതിനെ തുടർന്ന് സമുച്ചയം അടച്ചതായി അധികൃതർ അറിയിച്ചു.
അതേസമയം, ബഹ്‌റൈനിലെ സിദ്റ മേഖലയിലുള്ള BAPCO റിഫൈനറിയിൽ ഡ്രോൺ ആക്രമണത്തെ തുടർന്ന് തീപിടിത്തം ഉണ്ടായി. തുടർച്ചയായ രണ്ടാം ദിവസമാണ് ഇവിടെ ആക്രമണം റിപ്പോർട്ട് ചെയ്യുന്നത്. ആളപായമില്ലെന്നാണ് ലഭിക്കുന്ന വിവരം.
United Arab Emirates നേരിട്ട ആക്രമണങ്ങൾ ഫലപ്രദമായി ചെറുത്തതായും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. മറുവശത്ത്, Saudi Arabiaയിൽ ഇന്ന് കാര്യമായ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

