Home International`ഐ തിങ്ക് ഇറ്റ്സ് ഓവർ’; അമേരിക്ക-ഇറാൻ സമാധാന ധാരണ അവസാനിപ്പിച്ച് ട്രംപ്, വീണ്ടും യുദ്ധഭീഷണി

`ഐ തിങ്ക് ഇറ്റ്സ് ഓവർ’; അമേരിക്ക-ഇറാൻ സമാധാന ധാരണ അവസാനിപ്പിച്ച് ട്രംപ്, വീണ്ടും യുദ്ധഭീഷണി

by news_desk1
0 comments

`

വാഷിങ്ടൺ: അമേരിക്ക-ഇറാൻ സമാധാന ധാരണ അവസാനിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഇറാനുമായി ഇനി ധാരണയ്ക്കില്ലെന്നും ഇറാന് ആണവായുധം ഉണ്ടായിരുന്നെങ്കിൽ ഇതിനോടകം അത് ഉപയോഗിച്ചേനെയെന്നും ട്രംപ് പറഞ്ഞു. ചർച്ചകൾ തുടരാമെങ്കിലും അതിന് യാതൊരു പ്രയോജനവും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വീണ്ടും സംഘർഷം രൂക്ഷമായതോടെയാണ് അമേരിക്ക-ഇറാൻ സമാധാന ധാരണ അവസാനിച്ചതായി ട്രംപ് പ്രഖ്യാപിച്ചത്. ഹോർമൂസ് കടലിടുക്കിലെ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിന് തിരിച്ചടിയായി അമേരിക്ക ഇറാനിലെ 80 കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്തി. അതിന് മറുപടിയായി ബഹ്റൈനിലെയും കുവൈത്തിലെയും അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ ഉൾപ്പെടെ 85 കേന്ദ്രങ്ങൾ ഇറാൻ ആക്രമിച്ചു.

ഹോർമൂസിലെ കപ്പൽ ആക്രമണത്തിന് അമേരിക്ക നടത്തിയ തിരിച്ചടി മുൻ ആക്രമണങ്ങളെക്കാൾ ശക്തമായിരുന്നു. ബന്ദർ അബ്ബാസ് ഉൾപ്പെടെ 80 കേന്ദ്രങ്ങളിലാണ് അമേരിക്ക ആക്രമണം നടത്തിയത്. ഇറാന്റെ 60 അതിവേഗ സ്പീഡ് ബോട്ടുകളും ആക്രമണത്തിൽ നശിപ്പിച്ചതായി റിപ്പോർട്ടുണ്ട്. മത്സ്യബന്ധന ബോട്ടുകൾക്കും ആക്രമണമുണ്ടായതായും തൊഴിലാളികൾക്ക് പരിക്കേറ്റതായും ഇറാൻ അറിയിച്ചു.

തിരിച്ചടിയായി ബഹ്റൈനിലെ സൽമാൻ തുറമുഖത്തെയും യുഎസിന്റെ അഞ്ചാം നാവികസേനാ താവളത്തെയും കുവൈത്തിലെ അലി അൽ സാലിം എയർബേസിനെയും ഇറാൻ ലക്ഷ്യമിട്ടു.

സമാധാന ധാരണയുടെ ഭാഗമായി ഇറാന് അനുവദിച്ചിരുന്ന എണ്ണ ഉപരോധ ഇളവ് അമേരിക്ക പിൻവലിച്ചു. ഹോർമൂസിലെ കപ്പൽ ആക്രമണത്തെ തുടർന്ന് മധ്യസ്ഥ രാജ്യമായ ഖത്തറും ഇറാനോട് കടുത്ത അതൃപ്തി പ്രകടിപ്പിച്ചെന്നാണ് റിപ്പോർട്ട്.

അതേസമയം, ഇസ്രയേൽ ഗാസയിലും ലബനനിലും സൈനിക നടപടികൾ തുടരുകയാണ്. മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖംനഈയുടെ വിലാപയാത്രക്കിടെയും ഭീഷണികളും പരിഹാസങ്ങളും ഉയർന്നത് ഇറാനെ കൂടുതൽ പ്രകോപിപ്പിച്ചതായി റിപ്പോർട്ടുകളുണ്ട്. ഖംനഈയുടെ വിലാപയാത്ര നിലവിൽ ഇറാഖിലെ നജാഫിലും കർബലയിലുമായി തുടരുകയാണ്.

You may also like