Home International“ശ്രീലങ്ക ഇന്ത്യയെക്കാൾ വൃത്തിയുള്ളത്”: ഫ്രഞ്ച് ഇൻഫ്ലുവൻസറുടെ വീഡിയോ ചർച്ചയാകുന്നു

“ശ്രീലങ്ക ഇന്ത്യയെക്കാൾ വൃത്തിയുള്ളത്”: ഫ്രഞ്ച് ഇൻഫ്ലുവൻസറുടെ വീഡിയോ ചർച്ചയാകുന്നു

by news_desk1
0 comments

ശ്രീലങ്കയിലെ കടൽത്തീരങ്ങളുടെ വൃത്തിയെ പ്രശംസിച്ച്, ഇന്ത്യയുമായി താരതമ്യം ചെയ്ത ഫ്രഞ്ച് ഇൻഫ്ലുവൻസറുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു.

ഫ്രാൻസിൽ ജോലി ചെയ്യുന്ന ഇൻഫ്ലുവൻസറായ മെഹക്യാണ് വീഡിയോ പങ്കുവെച്ചത്. ശ്രീലങ്ക സന്ദർശനത്തിനിടെ അനുഭവിച്ച കാര്യങ്ങളാണ് അവർ വീഡിയോയിൽ പങ്കുവെച്ചത്.

ശ്രീലങ്ക സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രാജ്യമാണെങ്കിലും, അവിടുത്തെ കടൽത്തീരങ്ങൾ അത്യന്തം വൃത്തിയുള്ളതാണെന്ന് മെഹക് പറയുന്നു. ഒരു പ്ലാസ്റ്റിക് മാലിന്യവും കാണാനില്ലെന്നതും അവർ ചൂണ്ടിക്കാട്ടി. കൂടുതൽ വിഭവങ്ങളും ശക്തമായ സമ്പദ്‌വ്യവസ്ഥയും ഉള്ള ഇന്ത്യയിൽ വൃത്തിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നിലനിൽക്കുന്നത് മനോഭാവ പ്രശ്നമാണെന്നും അവർ അഭിപ്രായപ്പെട്ടു.

പ്രകൃതിയോട് ശ്രീലങ്കക്കാർ കാണിക്കുന്ന ഉത്തരവാദിത്തവും ആദരവുമാണ് തന്നെ കൂടുതൽ ആകർഷിച്ചതെന്നും വീഡിയോയ്ക്ക് നൽകിയ ക്യാപ്ഷനിൽ മെഹക് വ്യക്തമാക്കി.

വീഡിയോയ്ക്ക് കീഴിൽ അനുകൂലവും പ്രതികൂലവുമായ പ്രതികരണങ്ങളാണ് ഉയരുന്നത്. പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി വേണമെന്നാണ് ചിലരുടെ അഭിപ്രായം. അതേസമയം, ഇന്ത്യയുടെ വലിപ്പവും ജനസംഖ്യയും ശ്രീലങ്കയുമായി താരതമ്യം ചെയ്യാനാവില്ലെന്നും, രാജ്യത്ത് നിരവധി വൃത്തിയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളും ഉണ്ടെന്നും മറ്റുചിലർ ചൂണ്ടിക്കാട്ടുന്നു.

You may also like