Home Nationalകുംഭമേള വൈറൽ വിവാഹം വിവാദത്തിൽ; ഫര്‍മാന്‍ ഖാനെതിരെ പോക്‌സോ കേസ്

കുംഭമേള വൈറൽ വിവാഹം വിവാദത്തിൽ; ഫര്‍മാന്‍ ഖാനെതിരെ പോക്‌സോ കേസ്

by news_desk1
0 comments

ന്യൂഡൽഹി: കുംഭമേളയുമായി ബന്ധപ്പെട്ട് വൈറലായ വിവാഹ സംഭവത്തിൽ ഫര്‍മാന്‍ ഖാനെതിരെ പോക്‌സോ കേസ് രജിസ്റ്റർ ചെയ്തു. മധ്യപ്രദേശ് പൊലീസാണ് കേസ് എടുത്തത്.

നാഷണല്‍ കമ്മീഷന്‍ ഫോര്‍ ഷെഡ്യൂള്‍ഡ് ട്രൈബ്‌സിന്റെ  (എൻസിഎസ്ടി) നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്നാണ് കമ്മീഷൻ കണ്ടെത്തിയത്.

റിപ്പോർട്ടിൽ പറയുന്നതനുസരിച്ച്, 2009 ഡിസംബർ 30-നാണ് പെൺകുട്ടിയുടെ ജനനം. വിവാഹസമയത്ത് 16 വയസ്സ് മാത്രമായിരുന്നുവെന്നും, വിവാഹത്തിനായി വ്യാജ ജനന സർട്ടിഫിക്കറ്റ് തയ്യാറാക്കിയതായും കണ്ടെത്തിയിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട് കേരളത്തിന്റെയും മധ്യപ്രദേശിന്റെയും ഡിജിപിമാരെ ഏപ്രിൽ 22ന് ദില്ലിയിൽ ഹാജരാകാൻ എൻസിഎസ്ടി നിർദേശിച്ചിട്ടുണ്ട്.

കഴിഞ്ഞ മാസം കേരളത്തിലെ പൂവാറിന് സമീപമുള്ള അരുമാനൂർ നൈനാർ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം നടന്നത്. സംഭവം വിവാദമായതോടെ വിവിധ കോണുകളിൽ അന്വേഷണം പുരോഗമിക്കുകയാണ്.

You may also like