Home Nationalമോദിയെ വധിക്കുമെന്ന് ഭീഷണി; ബിഹാറിൽ മൂന്ന് പേർ അറസ്റ്റിൽ

മോദിയെ വധിക്കുമെന്ന് ഭീഷണി; ബിഹാറിൽ മൂന്ന് പേർ അറസ്റ്റിൽ

by news_desk1
0 comments

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാൻ പദ്ധതിയിട്ടെന്നാരോപിച്ച് ബിഹാറിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

അറസ്റ്റിലായവരിൽ മുഖ്യപ്രതി അമൻ തിവാരി എന്ന ബക്സർ സ്വദേശിയാണെന്ന് പൊലീസ് അറിയിച്ചു. 2022-ൽ കൊൽക്കത്ത വിമാനത്താവളത്തെ ലക്ഷ്യമിട്ട് ആക്രമണ പദ്ധതി ആസൂത്രണം ചെയ്തിരുന്നുവെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.

പ്രതികൾ അമേരിക്കൻ ചാരസംഘടനയായ അമേരിക്കൻ ചാരസംഘടനയായ സിഐഎയെ സമീപിച്ചതായും റിപ്പോർട്ടുണ്ട്. 22 ദിവസത്തിനുള്ളിൽ ഇന്ത്യൻ പ്രധാനമന്ത്രിയെ വധിക്കാമെന്ന് പറഞ്ഞ് പാരിതോഷികം ആവശ്യപ്പെട്ടതായാണ് അന്വേഷണത്തിൽ ലഭിച്ച സൂചനകൾ.

പരിശോധനയിൽ പ്രതികളിൽ നിന്ന് ലാപ്ടോപ്പുകൾ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ പൊലീസ് പിടിച്ചെടുത്തു. തീവ്രവാദ സംഘടനകളുമായോ രാജ്യവിരുദ്ധ കൂട്ടായ്മകളുമായോ ബന്ധമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.

You may also like