ന്യൂഡൽഹി: വനിതാ സംവരണ ബിലും മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട ചര്‍ച്ചകൾക്കിടെ പാര്‍ലമെന്റില്‍ വാക്കേറ്റം ശക്തമായി. ബില്ലിനെതിരെ ശക്തമായ വിമര്‍ശനവുമായി ലോക്സഭയിലെ പ്രതിപക്ഷ നേതാവ് ‘ഇന്ത്യയുടെ തെരഞ്ഞെടുപ്പ് ഭൂപടം മാറ്റാനുള്ള ശ്രമം’; വനിതാ സംവരണ ബില്ലിനെതിരെ രാഹുല്‍ ഗാന്ധി രംഗത്തെത്തി.
വനിതാ സംവരണ ഭേദഗതി നീക്കം ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടത്തെ തന്നെ മാറ്റാനുള്ള ശ്രമമാണെന്നും സ്ത്രീശാക്തീകരണത്തിനായല്ല നിലവിലെ നിർദേശം മുന്നോട്ടുവച്ചിരിക്കുന്നതെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. 2023-ല്‍ പാസാക്കിയ യഥാർത്ഥ വനിതാ സംവരണ നിയമം നടപ്പാക്കുന്നതില്‍ വൈകിയാണ് പുതിയ നീക്കമെന്നും അദ്ദേഹം പറഞ്ഞു.
ഭേദഗതി നടപ്പിലാക്കിയാൽ ദളിതര്‍, പിന്നാക്ക വിഭാഗങ്ങള്‍ എന്നിവർക്കുള്ള രാഷ്ട്രീയ പ്രതിനിധിത്വം കുറയാൻ ഇടയുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്കി. രാജ്യത്തിന്റെ ഫെഡറല്‍ ഘടനയ്ക്കെതിരായ നീക്കമാണിതെന്നും പ്രതിപക്ഷം ഒരുമിച്ച് എതിർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബിജെപി രാജ്യത്തെ രാഷ്ട്രീയ സംവിധാനത്തെ പുനഃസംഘടിപ്പിക്കാൻ ശ്രമിക്കുന്നുവെന്നും അസം, ജമ്മു-കശ്മീര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇതിനകം ഇത്തരം നീക്കങ്ങള്‍ നടന്നതായും രാഹുല്‍ ആരോപിച്ചു.
‘ഈ ബില്‍ പാസാകില്ലെന്ന് ബിജെപിക്ക് അറിയാം. അതുകൊണ്ടാണ് ഇത്തരം നീക്കങ്ങള്‍. ജാലവിദ്യക്കാരന് പിടിക്കപ്പെട്ടിരിക്കുകയാണ്’ എന്ന രാഹുലിന്റെ പരാമര്‍ശവും സഭയില്‍ ചര്‍ച്ചയായി.

