Home Keralaശബരിമല കേസ്: ‘അവിശ്വാസി ആചാരങ്ങളെ ചോദ്യം ചെയ്യേണ്ടതില്ല’; സുപ്രീംകോടതിയുടെ ശ്രദ്ധേയ നിരീക്ഷണം

ശബരിമല കേസ്: ‘അവിശ്വാസി ആചാരങ്ങളെ ചോദ്യം ചെയ്യേണ്ടതില്ല’; സുപ്രീംകോടതിയുടെ ശ്രദ്ധേയ നിരീക്ഷണം

by news_desk1
0 comments

ന്യൂഡൽഹി: ശബരിമല യുവതി പ്രവേശന കേസുമായി ബന്ധപ്പെട്ട വാദത്തിനിടെ സുപ്രീംകോടതിയിൽ ശ്രദ്ധേയമായ നിരീക്ഷണവുമായി ജസ്റ്റിസ് ബി.വി. നാഗരത്ന. ഒരു വിശ്വാസി യുക്തിയെ ചോദ്യം ചെയ്യില്ലെന്നും, അതുപോലെ അവിശ്വാസികൾ ആചാരങ്ങളെ ചോദ്യം ചെയ്യേണ്ടതില്ലെന്നുമാണ് ജസ്റ്റിസ് നാഗരത്ന അഭിപ്രായപ്പെട്ടത്.

കേസിൽ മുൻ തന്ത്രി കണ്ഠരവ് രാജീവർക്കായി ഹാജരായ മുതിർന്ന അഭിഭാഷകൻ വി.വി. ഗിരി, ഓരോ ക്ഷേത്രത്തിനും തനതായ ആചാരങ്ങളും അനുഷ്ഠാനങ്ങളുമുണ്ടെന്ന് വാദിച്ചു. ക്ഷേത്രങ്ങളിൽ പിന്തുടരുന്ന ചടങ്ങുകൾ മതത്തിന്റെ അവിഭാജ്യ ഘടകമാണെന്നും, അവയിൽ വ്യതിചലനം ഉണ്ടായാൽ വിഗ്രഹത്തിന്റെ പവിത്രതയ്ക്ക് ദോഷമുണ്ടാകാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ശബരിമലയിൽ ദേവൻ നിത്യബ്രഹ്മചാരിയാണെന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് ചില ആചാരങ്ങൾ നിലനിൽക്കുന്നതെന്നും, അത് മതപരമായ സവിശേഷതയായി കാണേണ്ടതുണ്ടെന്നും വി.വി. ഗിരി വ്യക്തമാക്കി. കേരളത്തിലെ സമൂഹവും സ്ത്രീകളും ഈ ആചാരത്തിന്റെ പ്രാധാന്യം മനസ്സിലാക്കി പിന്തുണച്ചുവരുന്നുണ്ടെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.

You may also like