Home Businessദോഹ ജ്വല്ലറി & വാച്ചസ് എക്‌സിബിഷൻ സെപ്റ്റംബർ 28 മുതൽ; 500-ലധികം ബ്രാൻഡുകൾ പങ്കെടുക്കും

ദോഹ ജ്വല്ലറി & വാച്ചസ് എക്‌സിബിഷൻ സെപ്റ്റംബർ 28 മുതൽ; 500-ലധികം ബ്രാൻഡുകൾ പങ്കെടുക്കും

by news_desk1
0 comments

ദോഹ: ലോകോത്തര ആഭരണങ്ങളും ആഡംബര വാച്ചുകളും ഒരുമിക്കുന്ന ദോഹ ജ്വല്ലറി & വാച്ചസ് എക്‌സിബിഷൻ (ഡി.ജെ.ഡബ്ല്യു.ഇ) സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 3 വരെ ദോഹ എക്‌സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ (ഡി.ഇ.സി.സി) നടക്കും.

ഖത്തർ ടൂറിസം, വിസിറ്റ് ഖത്തറുമായി ചേർന്നാണ് 22-ാമത് പതിപ്പ് സംഘടിപ്പിക്കുന്നത്. ആദ്യം മേയ് മാസത്തിൽ നിശ്ചയിച്ചിരുന്ന പരിപാടി പിന്നീട് സെപ്റ്റംബറിലേക്ക് മാറ്റുകയായിരുന്നു.

ആഭരണങ്ങളിലും വാച്ചുകളിലും ഏറ്റവും പുതിയ ട്രെൻഡുകളും ഡിസൈനുകളും അവതരിപ്പിക്കുന്ന ഈ എക്‌സിബിഷനിൽ ലോകമെമ്പാടുമുള്ള പ്രമുഖ ബ്രാൻഡുകളും നിർമാതാക്കളും പങ്കെടുക്കും. 500-ലധികം അന്താരാഷ്ട്ര ബ്രാൻഡുകൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.

പരമ്പരാഗത ഖത്തരി ഡിസൈനുകൾ മുതൽ ക്ലാസിക്കൽ ശൈലികൾക്കും അത്യാധുനിക മോഡലുകൾക്കും വരെ വേദിയൊരുങ്ങും. ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആഭരണ നിർമ്മാതാക്കളും ഡിസൈനർമാരും വ്യാപാരികളും പ്രദർശനത്തിന്റെ ഭാഗമാകുന്നതോടെ, ഈ വർഷവും ആഗോള ശ്രദ്ധ നേടുന്ന ഒരു പ്രധാന വാണിജ്യ വേദിയായി എക്‌സിബിഷൻ മാറുമെന്നാണ് വിലയിരുത്തൽ.

You may also like