Home Sports‘നോ ഗേൾഫ്രണ്ട് പോളിസി’ പരിഗണനയിൽ; താരങ്ങളോടൊപ്പം കാമുകിമാർക്ക് നിയന്ത്രണം ആലോചിച്ച് ബി.സി.സി.ഐ

‘നോ ഗേൾഫ്രണ്ട് പോളിസി’ പരിഗണനയിൽ; താരങ്ങളോടൊപ്പം കാമുകിമാർക്ക് നിയന്ത്രണം ആലോചിച്ച് ബി.സി.സി.ഐ

by news_desk1
0 comments

ന്യൂഡൽഹി: ഐപിഎൽ മത്സരങ്ങൾക്കിടെ താരങ്ങൾ കാമുകിമാരെ ഒപ്പം കൂട്ടുന്ന പ്രവണതയ്ക്ക് നിയന്ത്രണം ഏർപ്പെടുത്താൻ ബി.സി.സി.ഐ ആലോചന തുടങ്ങി. താരങ്ങളുടെ അച്ചടക്കവും ടീമിന്റെ പ്രൊഫഷണൽ അന്തരീക്ഷവും ഉറപ്പാക്കുന്നതിനായാണ് പുതിയ നിർദ്ദേശം പരിഗണിക്കുന്നത്.

ഇന്ത്യന്‍ ക്രിക്കറ്റ് മത്സരങ്ങൾക്കിടെ ചില താരങ്ങൾ കാമുകിമാരുമായി ഹോട്ടലുകളിലും ടീം യാത്രകളിലും സമയം ചെലവഴിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിനെതിരെ ആരാധകരിൽ നിന്നുമുള്ള വിമർശനങ്ങളും ഉയർന്നിട്ടുണ്ട്.

നിലവിലെ ചട്ടപ്രകാരം താരങ്ങളുടെ ഭാര്യമാർക്ക് മാത്രമാണ് ടീമിനൊപ്പം താമസിക്കാൻ അനുവാദമുള്ളത്. കാമുകിമാർക്ക് ഇതുവരെ ഔദ്യോഗിക അനുമതി നൽകിയിട്ടില്ല. സോഷ്യൽ മീഡിയ സ്വാധീനമുള്ള ചിലർ ഈ ബന്ധം പ്രചാരണത്തിനായി ഉപയോഗിക്കുന്നുവെന്ന റിപ്പോർട്ടുകളും ബി.സി.സി.ഐയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

ഈ സാഹചര്യത്തിൽ അടുത്ത യോഗത്തിൽ വിഷയത്തെക്കുറിച്ച് അന്തിമ തീരുമാനം എടുക്കാനാണ് സാധ്യത. ഐപിഎൽ താരങ്ങളിൽ പലരും ദേശീയ ടീമംഗങ്ങളായതിനാൽ, ഇന്ത്യൻ ടീമിനോടനുബന്ധിച്ചും സമാന നിയന്ത്രണങ്ങൾ കൊണ്ടുവരാൻ സാധ്യതയുണ്ടെന്നാണ് സൂചന.

You may also like