Home Autoഇന്ത്യയിൽ പുതിയ റേഞ്ച് റോവർ സ്‌പോർട് എസ്‌വി; ആഡംബരവും അതിവേഗവും ഒരുമിച്ച്

ഇന്ത്യയിൽ പുതിയ റേഞ്ച് റോവർ സ്‌പോർട് എസ്‌വി; ആഡംബരവും അതിവേഗവും ഒരുമിച്ച്

by news_desk1
0 comments

ന്യൂഡൽഹി: ആഡംബര എസ്‌യുവി ശ്രേണിയിൽ പുതിയ അധ്യായം കുറിച്ച് റേഞ്ച് റോവർ സ്‌പോർട് എസ്‌വിയുടെ പുതുക്കിയ മോഡൽ ഇന്ത്യയിൽ പുറത്തിറക്കി. അത്യാധുനിക സാങ്കേതികവിദ്യയും അതിവേഗ പ്രകടനവും പ്രീമിയം സുഖസൗകര്യങ്ങളും ഒരുമിപ്പിച്ചാണ് പുതിയ മോഡൽ അവതരിപ്പിച്ചിരിക്കുന്നത്. വാഹനത്തിനായുള്ള ബുക്കിംഗുകളും ആരംഭിച്ചു. 2026 ഓഗസ്റ്റിൽ ഡെലിവറി തുടങ്ങുമെന്നാണ് കമ്പനി അറിയിച്ചത്.

2.05 കോടി രൂപയാണ് വാഹനത്തിന്റെ പ്രാരംഭ എക്‌സ്‌ഷോറൂം വില. യുകെ-ഇന്ത്യ സ്വതന്ത്ര വ്യാപാര കരാറിന് ശേഷമുള്ള വിലനിർണയമാണിതെന്നതും ശ്രദ്ധേയമാണ്.

4.4 ലിറ്റർ ട്വിൻ ടർബോ V8 മൈൽഡ് ഹൈബ്രിഡ് എഞ്ചിനാണ് വാഹനത്തിന് കരുത്തേകുന്നത്. 626 ബിഎച്ച്പി കരുത്തും 750 എൻഎം ടോർക്കും സൃഷ്ടിക്കുന്ന ഈ എസ്‌യുവിക്ക് വെറും 3.8 സെക്കൻഡിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും. മണിക്കൂറിൽ 290 കിലോമീറ്ററാണ് പരമാവധി വേഗത.

സ്പോർട്ടി ഡ്രൈവിംഗ് അനുഭവത്തിനായി പ്രത്യേക എസ്‌വി മോഡും അത്യാധുനിക ഷാസി സാങ്കേതികവിദ്യയും വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ലോകത്തിലെ ആദ്യത്തെ 6D ഡൈനാമിക്സ് സസ്‌പെൻഷൻ സംവിധാനവും ഈ മോഡലിന്റെ പ്രധാന സവിശേഷതയാണ്. വളവുകളിലും ബ്രേക്കിംഗിലും ഉയർന്ന വേഗതയിലും വാഹനത്തിന്റെ സ്ഥിരതയും നിയന്ത്രണവും മെച്ചപ്പെടുത്തുന്നതാണ് ഈ സംവിധാനം.

പ്രീമിയം നിറങ്ങളോടും 22 ഇഞ്ച് ഫോർജ്ഡ് അലോയ് വീലുകളോടും കൂടിയാണ് പുതിയ എസ്‌വി എത്തുന്നത്. കറുത്ത കോൺട്രാസ്റ്റ് റൂഫും പ്രത്യേക എസ്‌വി ഡിസൈൻ ഘടകങ്ങളും വാഹനത്തിന് കൂടുതൽ സ്‌പോർട്ടി ഭാവം നൽകുന്നു.

ഇന്റീരിയറിലും ആഡംബരത്തിന് പ്രാധാന്യം നൽകിയിട്ടുണ്ട്. വിൻഡ്‌സർ ലെതർ സീറ്റുകൾ, സ്ലൈഡിംഗ് പനോരമിക് റൂഫ്, വിശാലമായ കാബിൻ സൗകര്യങ്ങൾ എന്നിവയാണ് പ്രധാന ആകർഷണങ്ങൾ.

You may also like