Home Education/Careerമാള മെറ്റ്സ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവുകൾ; അപേക്ഷ ക്ഷണിച്ചു

മാള മെറ്റ്സ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവുകൾ; അപേക്ഷ ക്ഷണിച്ചു

by news_desk1
0 comments

തൃശൂർ: മാളയിലെ മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിലേക്കാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

എം.സി.എ അല്ലെങ്കിൽ എം.എസ്.സി കമ്പ്യൂട്ടർ സയൻസിൽ കുറഞ്ഞത് 60 ശതമാനം മാർക്കോടെയുള്ള ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിൽ രണ്ട് ഒഴിവുകളുണ്ട്.

യോഗ്യതക്കും പ്രവൃത്തിപരിചയത്തിനും അനുസരിച്ചുള്ള ആകർഷകമായ ശമ്പളമാണ് നൽകുക. താൽപര്യമുള്ളവർ ബയോഡാറ്റ സഹിതം careers@metsengg.ac.in എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അപേക്ഷ അയയ്ക്കണം.

മെയ് 20 വരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. കൂടുതൽ വിവരങ്ങൾക്ക് 9188400951 എന്ന നമ്പറിൽ ബന്ധപ്പെടാം.

ഡോ. ആറ്റൂർ സുരേന്ദ്രൻ
അക്കാദമിക് ഡയറക്ടർ,
മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്,
കുരുവിലശ്ശേരി, മാള, തൃശൂർ – 680732.
ഫോൺ: 9188400951, 9446278191.

You may also like