മലയാള സിനിമാപ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന ദൃശ്യം 3 റിലീസിന് മുന്നോടിയായി നടി വീണ നന്ദകുമാർ പങ്കുവെച്ച വാക്കുകൾ ശ്രദ്ധ നേടുന്നു. മോഹൻലാൽ ഒപ്പമുള്ള അഭിനയാനുഭവമാണ് നടി തുറന്നുപറഞ്ഞത്.
ജീത്തു ജോസഫ് വിളിച്ച് സിനിമയെക്കുറിച്ച് പറഞ്ഞതിന് ശേഷം ഏറെ നേരം അതിനെക്കുറിച്ച് ആലോചിച്ചിരുന്നുവെന്ന് വീണ പറഞ്ഞു. ലാലേട്ടനോടൊപ്പമുള്ള തന്റെ ആദ്യ സിനിമയാണിതെന്നും, ഇത്ര വലിയ ഹിറ്റ് ഫ്രാഞ്ചൈസിയുടെ ഭാഗമാകാൻ കഴിഞ്ഞത് വലിയ സന്തോഷമാണെന്നും താരം വ്യക്തമാക്കി.
“കഥാപാത്രത്തെക്കുറിച്ചുള്ള ഒരു ചെറിയ ഔട്ട്‌ലൈൻ തന്നിരുന്നു. അത് കേട്ടപ്പോഴേ ഏറെ കൗതുകം തോന്നി. ലാലേട്ടനൊപ്പം അഭിനയിക്കുമ്പോൾ അദ്ദേഹം ഒന്നും ചെയ്യുന്നില്ലെന്ന തോന്നലായിരിക്കും ആദ്യം ഉണ്ടാകുക. പക്ഷേ മോണിറ്ററിൽ പോയി നോക്കുമ്പോഴാണ് അതിന്റെ മികവ് മനസ്സിലാകുന്നത്. ചെറിയൊരു എക്സ്പ്രഷൻ പോലും അത്ര കൃത്യതയോടെ അവതരിപ്പിക്കുന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണ്,” എന്നാണ് വീണ നന്ദകുമാർ പറഞ്ഞത്.
ദൃശ്യം ഫ്രാഞ്ചൈസിയിലെ മൂന്നാം ഭാഗമായ ചിത്രം നാളെ ആഗോള റിലീസിനൊരുങ്ങുകയാണ്. അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗിലൂടെ തന്നെ ചിത്രം വൻ പ്രതികരണമാണ് നേടുന്നത്. ആദ്യ ദിന ബുക്കിംഗിൽ തന്നെ കോടികളുടെ വരുമാനം നേടിയ ചിത്രത്തിന് മികച്ച പ്രാരംഭ പ്രതികരണമാണ് ലഭിക്കുന്നതെന്ന് ട്രേഡ് അനലിസ്റ്റുകൾ വിലയിരുത്തുന്നു.
ബോക്സ് ഓഫീസ് റെക്കോർഡുകൾ വീണ്ടും തിരുത്തിയെഴുതാൻ ചിത്രത്തിന് കഴിയുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

