Home Keralaപോലീസ് അസോസിയേഷൻ നേതാക്കളുടെ സ്ഥലംമാറ്റം: നാല് ഭാരവാഹികളുടെ മാറ്റത്തിന് കെഎടിയുടെ ഇടക്കാല സ്റ്റേ

പോലീസ് അസോസിയേഷൻ നേതാക്കളുടെ സ്ഥലംമാറ്റം: നാല് ഭാരവാഹികളുടെ മാറ്റത്തിന് കെഎടിയുടെ ഇടക്കാല സ്റ്റേ

by news_desk1
0 comments

തിരുവനന്തപുരം: പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ നേതാക്കളെ സ്ഥലംമാറ്റിയ സർക്കാർ നടപടിയിൽ ഇടപെട്ട് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ (കെഎടി). അസോസിയേഷൻ വൈസ് പ്രസിഡന്റ് ജ്യോതിഷ് ഉൾപ്പെടെ നാല് ഭാരവാഹികളുടെ സ്ഥലംമാറ്റ ഉത്തരവിനാണ് താൽക്കാലിക സ്റ്റേ അനുവദിച്ചത്.

സർക്കാർ അധികാരമേറ്റതിന് പിന്നാലെ നടന്ന സ്ഥലംമാറ്റ നടപടിയിൽ ഇടതുപക്ഷ അനുകൂലികളായ ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തിയെന്ന വിമർശനം ഉയർന്നിരുന്നു. തിരുവനന്തപുരം റൂറൽ പരിധിയിലുണ്ടായിരുന്ന നാല് ഉദ്യോഗസ്ഥരെയാണ് ദൂരസ്ഥലങ്ങളിലേക്ക് മാറ്റിയത്.

ഇതിനെതിരെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കെഎടിയെ സമീപിക്കുകയായിരുന്നു. സ്ഥലംമാറ്റത്തെ എതിർക്കുന്നില്ലെങ്കിലും വളരെ ദൂരെയുള്ള നിയമനം ഒഴിവാക്കണമെന്നാണ് ഹർജിക്കാരുടെ ആവശ്യം.

ഹർജി പരിഗണിച്ച ട്രൈബ്യൂണൽ, വിഷയത്തിൽ അന്തിമ തീരുമാനം വരുന്നതുവരെ സ്ഥലംമാറ്റ ഉത്തരവ് താൽക്കാലികമായി മരവിപ്പിക്കാൻ നിർദേശം നൽകി.

You may also like