Home Localവർക്കലയിൽ യുവതി സഞ്ചരിച്ച കാർ തടഞ്ഞ് ആക്രമണശ്രമം; മൂന്ന് യുവാക്കൾ പിടിയിൽ

വർക്കലയിൽ യുവതി സഞ്ചരിച്ച കാർ തടഞ്ഞ് ആക്രമണശ്രമം; മൂന്ന് യുവാക്കൾ പിടിയിൽ

by news_desk1
0 comments

തിരുവനന്തപുരം: വർക്കലയിൽ യുവതി ഉൾപ്പെടെ സഞ്ചരിച്ച വാഹനം തടഞ്ഞ് ആക്രമിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ മൂന്ന് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചാത്തന്നൂർ സ്വദേശി അഭിജിത്ത്, വർക്കല സ്വദേശി അരുൺ, കൊല്ലം സ്വദേശി രാംരാജ് എന്നിവരാണ് പിടിയിലായത്.

പാപനാശം ബീച്ചിൽ എത്തിയ ശേഷം മടങ്ങുകയായിരുന്ന സംഘത്തിന്റെ കാർ തടഞ്ഞുനിർത്തിയാണ് സംഭവം നടന്നതെന്നാണ് പരാതി. വാഹനത്തിലുണ്ടായിരുന്നവരോട് അസഭ്യം പറയുകയും കാറിന്റെ ഗ്ലാസ് അടിച്ച് തകർക്കാൻ ശ്രമിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു.

സംഭവത്തിനിടെ യുവതിയെ ബലമായി വാഹനത്തിൽ നിന്ന് പുറത്തേക്ക് ഇറക്കാൻ ശ്രമിച്ചതായും ആരോപണമുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സംഭവത്തിന്റെ കൂടുതൽ സാഹചര്യങ്ങളും പ്രതികളുടെ പങ്കും പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.

You may also like