4
പത്തനംതിട്ട: കുന്നന്താനത്ത് യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു. വാട്ടർ ടാങ്ക് വൃത്തിയാക്കുന്നതിനിടെ ഉണ്ടായ കടന്നൽ ആക്രമണത്തിലാണ് 33-കാരനായ സാൻബി ജേക്കബ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ സാൻബിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കഴിഞ്ഞ 11-ാം തീയതിയായിരുന്നു സാൻബിയുടെ വിവാഹം. മറ്റന്നാൾ ഗൾഫിലേക്ക് ജോലിക്കായി പോകാനിരിക്കെയായിരുന്നു ദുരന്തം സംഭവിച്ചത്. സംഭവത്തിൽ നാട്ടുകാർക്കും ബന്ധുക്കൾക്കും വലിയ ദുഃഖമാണ് ഉണ്ടായിരിക്കുന്നത്.

