Home Education/Careerപ്ലസ് ടു ഫലം ഇന്ന്; വൈകിട്ട് മൂന്ന് മണിക്ക് മന്ത്രി എന്‍ ഷംസുദ്ദീൻ പ്രഖ്യാപിക്കും, ഓൺലൈനായി ഫലമറിയാം

പ്ലസ് ടു ഫലം ഇന്ന്; വൈകിട്ട് മൂന്ന് മണിക്ക് മന്ത്രി എന്‍ ഷംസുദ്ദീൻ പ്രഖ്യാപിക്കും, ഓൺലൈനായി ഫലമറിയാം

by news_desk1
0 comments

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ടാം വർഷ ഹയർസെക്കൻഡറി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് മൂന്ന് മണിക്ക് സെക്രട്ടറിയേറ്റിലെ പി.ആർ.ഡി ചേംബറിൽ വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ ഔദ്യോഗിക പ്രഖ്യാപനം നടത്തും.

ഹയർസെക്കൻഡറി പരീക്ഷാഫലത്തോടൊപ്പം വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷാഫലവും ഒരേസമയം പ്രസിദ്ധീകരിക്കും. ഫലം പ്രസിദ്ധീകരിച്ചതിന് പിന്നാലെ വിദ്യാർത്ഥികൾക്ക് വിവിധ ഔദ്യോഗിക വെബ്സൈറ്റുകളിലൂടെയും മൊബൈൽ ആപ്ലിക്കേഷനുകളിലൂടെയും ഫലം പരിശോധിക്കാൻ അവസരം ലഭിക്കും.

സംസ്ഥാനത്തുടനീളം പരീക്ഷയെഴുതിയ വിദ്യാർത്ഥികളും രക്ഷിതാക്കളും ഫലപ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ്. ഫലം ലഭ്യമായതിന് ശേഷം മാർക്ക് വിവരങ്ങളും തുടർ പ്രവേശന നടപടികളുമായി ബന്ധപ്പെട്ട വിവരങ്ങളും വിദ്യാഭ്യാസ വകുപ്പ് പ്രത്യേകം അറിയിക്കും.

You may also like