Home Keralaകായംകുളത്ത് നാല് മാസം പ്രായമുള്ള കുഞ്ഞിന് തെരുവുനായയുടെ കടിയേറ്റു

കായംകുളത്ത് നാല് മാസം പ്രായമുള്ള കുഞ്ഞിന് തെരുവുനായയുടെ കടിയേറ്റു

by news_desk1
0 comments

ആലപ്പുഴ: കായംകുളത്ത് നാല് മാസം മാത്രം പ്രായമുള്ള കുഞ്ഞിന് തെരുവുനായയുടെ കടിയേറ്റു. പത്തിയൂർ പഞ്ചായത്തിലെ 17-ാം വാർഡിൽ നടന്ന സംഭവത്തിൽ കുഞ്ഞിനും മുത്തശ്ശിക്കുമാണ് പരിക്കേറ്റത്.

ശ്രീസധനത്തിൽ രാജമ്മയുടെ കയ്യിലിരുന്ന കുഞ്ഞിനെ തെരുവുനായ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ കുഞ്ഞിന്റെ കാലിന് കടിയേറ്റു. നായയെ തടയാൻ ശ്രമിക്കുന്നതിനിടെ രാജമ്മയ്ക്കും പരിക്കേറ്റു.

പ്രദേശത്തെ പുല്ലുകുളങ്ങര ഭാഗത്ത് സമീപ ദിവസങ്ങളിൽ നിരവധി പേർക്ക് തെരുവുനായയുടെ ആക്രമണം നേരിട്ടതായി നാട്ടുകാർ ആരോപിച്ചു. തെരുവുനായ ശല്യം രൂക്ഷമാണെന്നും അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.

പരിക്കേറ്റ രാജമ്മയെയും കുഞ്ഞിനെയും കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.

You may also like