Home Internationalവീണ്ടും യുദ്ധഭീഷണി; ഇറാനെ ആക്രമിക്കുമെന്നും ഖാർഗ് ദ്വീപ് പിടിച്ചെടുക്കുമെന്നും ട്രംപ്

വീണ്ടും യുദ്ധഭീഷണി; ഇറാനെ ആക്രമിക്കുമെന്നും ഖാർഗ് ദ്വീപ് പിടിച്ചെടുക്കുമെന്നും ട്രംപ്

by news_desk1
0 comments

വാഷിങ്ടൺ: ഇറാനെതിരെ വീണ്ടും കടുത്ത യുദ്ധഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ന് രാത്രി ഇറാനെ ആക്രമിക്കുമെന്നും രാജ്യത്തിന്റെ തന്ത്രപ്രധാന എണ്ണകേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്ന ഖാർഗ് ദ്വീപ് പിടിച്ചെടുക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയതായി റിപ്പോർട്ടുകൾ.

ഇറാനിൽ നിന്ന് എണ്ണ കടത്താൻ ശ്രമിച്ചുവെന്നാരോപിച്ച് ഒമാൻ ഉൾക്കടൽ വഴി സഞ്ചരിച്ചിരുന്ന ഒരു എണ്ണ ടാങ്കർ കപ്പലിനെ ലക്ഷ്യമിട്ട് നടപടി സ്വീകരിച്ചതായും അമേരിക്ക അറിയിച്ചു.

ഇതിനിടെ, ഇറാന്റെ മരവിപ്പിച്ച സ്വത്തുക്കൾ വിട്ടുനൽകില്ലെന്ന നിലപാട് അമേരിക്ക ആവർത്തിച്ചു. യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

മരവിപ്പിച്ചിരിക്കുന്ന ഇറാനിയൻ ഫണ്ടുകൾ ഉപയോഗിച്ച് ഗൾഫ് മേഖലയിലെ അമേരിക്കൻ സഖ്യരാജ്യങ്ങൾക്കെതിരെ നടന്ന ആക്രമണങ്ങളിൽ ഉണ്ടായ നാശനഷ്ടങ്ങൾക്ക് പരിഹാരം കണ്ടെത്തുമെന്ന മുന്നറിയിപ്പും അമേരിക്ക ഉയർത്തിയിട്ടുണ്ട്.

ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷാവസ്ഥ കൂടുതൽ രൂക്ഷമാകുന്നതിനിടെയാണ് പുതിയ പരാമർശങ്ങൾ പുറത്തുവന്നിരിക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ സംഭവവികാസങ്ങൾ ആശങ്കയോടെയാണ് നിരീക്ഷിക്കപ്പെടുന്നത്.

You may also like