Home Keralaമലപ്പുറത്ത് സഹോദരങ്ങളായ രണ്ട് വിദ്യാർത്ഥികൾ കുളത്തിൽ മുങ്ങിമരിച്ചു

മലപ്പുറത്ത് സഹോദരങ്ങളായ രണ്ട് വിദ്യാർത്ഥികൾ കുളത്തിൽ മുങ്ങിമരിച്ചു

by news_desk1
0 comments

മലപ്പുറം: മലപ്പുറത്ത് സഹോദരങ്ങളായ രണ്ട് വിദ്യാർത്ഥികൾ കുളത്തിൽ മുങ്ങി മരിച്ചു. അരീക്കോട് കിളിക്കല്ലിങ്ങലിലാണ് ദാരുണ സംഭവം നടന്നത്.

ചോലയിൽ വീട്ടിൽ അലിയുടെ മക്കളായ നാലാം ക്ലാസ് വിദ്യാർത്ഥിനി അഫിയയും മൂന്നാം ക്ലാസ് വിദ്യാർത്ഥിയായ അഫ്നാനും ആണ് മരിച്ചത്.

സ്കൂൾ വിട്ട് വീട്ടിലെത്തിയ ശേഷം വീടിനടുത്തുള്ള കുളത്തിൽ കുളിക്കാൻ പോയതായിരുന്നു ഇരുവരും. ഏറെ നേരമായിട്ടും കുട്ടികൾ തിരിച്ചെത്താതിരുന്നതിനെ തുടർന്ന് വീട്ടുകാരും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടികളെ കുളത്തിൽ കണ്ടെത്തിയത്.

ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തിൽ പ്രദേശത്ത് ദുഃഖവും നടുക്കവും പടർന്നിരിക്കുകയാണ്.

You may also like