തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജിലെ എ.ആർ.ടി പ്ലസ് സെന്ററിന് കീഴിൽ കമ്മ്യൂണിറ്റി കെയർ കോ-ഓർഡിനേറ്റർ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
പ്ലസ് ടു അല്ലെങ്കിൽ പ്രീഡിഗ്രിയാണ് അപേക്ഷിക്കാനുള്ള കുറഞ്ഞ യോഗ്യത. ഉദ്യോഗാർഥി പി.എൽ.എച്ച്.ഐ.വി വിഭാഗത്തിൽപ്പെട്ട വ്യക്തിയായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 18,000 രൂപയാണ് വേതനം.
ജൂൺ 19-ന് രാവിലെ 11 മണിക്ക് മുളങ്കുന്നത്തുകാവിലുള്ള മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിലാണ് അഭിമുഖം നടക്കുക.
താത്പര്യമുള്ളവർ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പുകളും, ബയോഡാറ്റ, ഫോട്ടോ എന്നിവ സഹിതം അന്നേ ദിവസം രാവിലെ 10 മണിക്ക് ഓഫീസിൽ നേരിട്ട് ഹാജരാകണം.
അഭിമുഖത്തിൽ പങ്കെടുക്കുന്നവർക്ക് യാത്രാബത്ത നൽകുന്നതല്ലെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്:
ഫോൺ: 0487 2200310, 0487 2201355.

