Home Top Storiesസംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം; 900 മെഗാവാട്ട് കുറവ്, ജൂൺ 30 വരെ നിയന്ത്രണം

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം; 900 മെഗാവാട്ട് കുറവ്, ജൂൺ 30 വരെ നിയന്ത്രണം

by news_desk1
0 comments

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. വൈദ്യുതി ലഭ്യതയിൽ വൻ കുറവ് നേരിടുന്ന സാഹചര്യത്തിലാണ് കെഎസ്ഇബി നിയന്ത്രണ നടപടികൾക്ക് ഒരുങ്ങുന്നത്.

വൈദ്യുതി ലഭ്യതയിൽ 900 മെഗാവാട്ടിന്റെ കുറവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കെഎസ്ഇബി നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഈ മാസം 30 വരെ വൈകുന്നേരം ആറു മണിക്കും രാത്രി പന്ത്രണ്ടു മണിക്കും ഇടയിൽ വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി അറിയിച്ചു.

നേരത്തെ തെരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടെന്ന വിമർശനം ഉയർന്നിരുന്നു. എന്നാൽ വൈദ്യുതി ഉപഭോഗം വർധിച്ചതിനെ തുടർന്നുണ്ടായ സാങ്കേതിക പ്രശ്നങ്ങളാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്നായിരുന്നു അന്നത്തെ വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ വിശദീകരണം.

ഉയർന്ന സമ്മർദം താങ്ങാനാകാതെ പ്രസരണ ലൈനുകൾ ചിലയിടങ്ങളിൽ ട്രിപ്പ് ആകുന്നുണ്ടെന്നും ഇത്തരം സാഹചര്യങ്ങളിൽ പരമാവധി 15 മുതൽ 20 മിനിറ്റിനുള്ളിൽ വൈദ്യുതി പുനഃസ്ഥാപിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

You may also like