Home Localകൊയിലാണ്ടിയിൽ മധ്യവയസ്കയെ വെട്ടിക്കൊലപ്പെടുത്തി; ഭർത്താവിനെ തേടി പൊലീസ് അന്വേഷണം ഊർജിതം

കൊയിലാണ്ടിയിൽ മധ്യവയസ്കയെ വെട്ടിക്കൊലപ്പെടുത്തി; ഭർത്താവിനെ തേടി പൊലീസ് അന്വേഷണം ഊർജിതം

by news_desk1
0 comments

കോഴിക്കോട്: കൊയിലാണ്ടിയിൽ മധ്യവയസ്കയെ വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. പൊയില്‍ക്കാവ് സ്വദേശി സുധ (56)യാണ് മരിച്ചത്. പൊയില്‍ക്കാവ് ബീച്ചിന് സമീപമുള്ള നാലുസെന്റ് കോളനിയിലാണ് സംഭവം.

വീടിനോട് ചേര്‍ന്നുള്ള ഷെഡ്ഡില്‍ രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കിടെ മൃതദേഹത്തിന് സമീപത്ത് നിന്ന് വാക്കത്തിയും കണ്ടെത്തി.

ഭര്‍ത്താവ് കൃഷ്ണൻകുട്ടിയാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു. സംഭവത്തിന് പിന്നാലെ കൃഷ്ണൻകുട്ടിയെ കാണാതായതോടെ ഇയാൾക്കായി പൊലീസ് വ്യാപക തിരച്ചിൽ ആരംഭിച്ചു.

സ്ഥിരമായി വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ടായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. സംഭവസ്ഥലത്ത് പൊലീസ് പരിശോധന തുടരുകയാണ്. തുടര്‍നടപടികള്‍ക്കായി വിരലടയാള വിദഗ്ധര്‍, സയന്റിഫിക് ഉദ്യോഗസ്ഥര്‍, ഡോഗ് സ്‌ക്വാഡ് എന്നിവരും സ്ഥലത്തെത്തി. പ്രതിയെന്ന് സംശയിക്കുന്ന കൃഷ്ണൻകുട്ടിയെ കണ്ടെത്തുന്നതിനായുള്ള അന്വേഷണം പൊലീസ് ശക്തമാക്കി.

You may also like