Home Localപ്ലാസ്റ്റിക് ചാക്കുകൾ ചവിട്ടിക്കയറി റൂഫിന് മുകളിൽ രണ്ടുവയസുകാരി; രക്ഷകനായി നിർമാണത്തൊഴിലാളി

പ്ലാസ്റ്റിക് ചാക്കുകൾ ചവിട്ടിക്കയറി റൂഫിന് മുകളിൽ രണ്ടുവയസുകാരി; രക്ഷകനായി നിർമാണത്തൊഴിലാളി

by news_desk1
0 comments

പാലക്കാട്: പ്ലാസ്റ്റിക് ചാക്കുകൾക്ക് മുകളിലൂടെ കയറി കെട്ടിടത്തിന്റെ റൂഫിലെത്തിയ രണ്ടുവയസുകാരി അത്ഭുതകരമായി രക്ഷപ്പെട്ടു. പാലക്കാട് അലനല്ലൂരിലെ എസ്റ്റേറ്റുംപടി പ്രദേശത്ത് ഇന്നലെ വൈകുന്നേരമാണ് സംഭവം. നിർമാണത്തൊഴിലാളിയായ ശിഹാബുദ്ദീന്റെ സമയോചിതമായ ഇടപെടലാണ് വലിയൊരു ദുരന്തം ഒഴിവാക്കിയത്.

അലനല്ലൂർ ടൗണിൽനിന്ന് ഒരു കിലോമീറ്ററോളം അകലെയുള്ള പ്ലാസ്റ്റിക് കമ്പനിയിലെ തൊഴിലാളികൾ ജോലി പൂർത്തിയാക്കി മടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു. ഇതിനിടെയാണ് രണ്ടുവയസുകാരിയായ പെൺകുട്ടിയെ കാണാതായത്. തുടർന്ന് നടത്തിയ തിരച്ചിലിലാണ് മുറിക്ക് സമീപം കൂട്ടിയിട്ടിരുന്ന പ്ലാസ്റ്റിക് ചാക്കുകൾക്ക് മുകളിലൂടെ കയറി കുട്ടി റൂഫിലെത്തിയതായി കണ്ടെത്തിയത്.

സംഭവസമയത്ത് അവിടെയുണ്ടായിരുന്ന ശിഹാബുദ്ദീൻ ഉടൻ റൂഫിന് മുകളിലെത്തി കുട്ടിയെ സുരക്ഷിതമായി താഴെയിറക്കി. കൃത്യസമയത്ത് കുട്ടിയെ ശ്രദ്ധയിൽപ്പെട്ടതും രക്ഷാപ്രവർത്തനത്തിന് തയ്യാറായതുമാണ് അപകടസാധ്യത ഒഴിവാക്കിയത്.

ശിഹാബുദ്ദീന്റെ ഇടപെടലിലൂടെ രണ്ടുവയസുകാരിക്ക് ജീവൻ തിരിച്ചുകിട്ടി. നിമിഷങ്ങൾ വൈകിയിരുന്നെങ്കിൽ വലിയ ദുരന്തത്തിന് ഇടയാകുമായിരുന്ന സംഭവത്തിൽ തൊഴിലാളിയുടെ സമയോചിതമായ ഇടപെടൽ നാട്ടുകാരുടെ ശ്രദ്ധ നേടി.

You may also like