6
മലപ്പുറം: പൊന്നാനിയിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് സമീപത്തെ കെട്ടിടത്തിലേക്ക് ഇടിച്ചുകയറി വിദ്യാർഥികളടക്കം 15 പേർക്ക് പരിക്കേറ്റു. ചങ്ങരംകുളം–ചെറവല്ലൂർ റോഡിലാണ് അപകടം.
കുന്നംകുളത്തുനിന്ന് ചങ്ങരംകുളത്തേക്ക് വരികയായിരുന്ന ‘ദേവിക’ എന്ന സ്വകാര്യ ബസാണ് നിയന്ത്രണം വിട്ട് കെട്ടിടത്തിലേക്ക് ഇടിച്ചുകയറിയത്. അപകടത്തിൽ ബസിലുണ്ടായിരുന്ന യാത്രക്കാർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ചങ്ങരംകുളത്തെ സൺറൈസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തെത്തുടർന്ന് ബസിനുള്ളിൽ കുടുങ്ങിയവരെ നാട്ടുകാർ ചേർന്നാണ് പുറത്തെടുത്തത്. അപകടത്തിന്റെ കാരണം വ്യക്തമല്ല.
