കൊച്ചി: സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ കുട്ടികളെയും പൊതുസമൂഹത്തെയും ബോധവൽക്കരിക്കാൻ കേരള പൊലീസ് ആരംഭിച്ച ‘ക്ലിക്ക്’ പദ്ധതിയുടെ ക്യാപ്റ്റനായി നടൻ മമ്മൂട്ടി. കൊച്ചിയിൽ നടന്ന ചടങ്ങിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് മമ്മൂട്ടിയെ പദ്ധതിയുടെ ക്യാപ്റ്റനായി പ്രഖ്യാപിച്ചത്.
സൈബർ സുരക്ഷയെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയും സൈബർ കുറ്റകൃത്യങ്ങൾ തടയുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. ചടങ്ങിൽ തിരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ പ്രതിനിധികൾക്ക് മമ്മൂട്ടിയെ ക്യാപ് അണിയിച്ച് പദ്ധതിയുടെ ഭാഗമാക്കി.
ജീവിതത്തിന്റെ പകുതിയിലേറെയും ഇന്ന് സൈബർ ഇടങ്ങളിലാണ് ചെലവഴിക്കുന്നതെന്ന് മമ്മൂട്ടി പറഞ്ഞു. അതുകൊണ്ടുതന്നെ സുരക്ഷിതമായ സൈബർ ലോകം കെട്ടിപ്പടുക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
