Home Localമുക്കാട്ടുകരയിൽ 15വയസ്സുകാരനെ കാണാനില്ല

മുക്കാട്ടുകരയിൽ 15വയസ്സുകാരനെ കാണാനില്ല

by news_desk1
0 comments

തൃശൂർ: മുക്കാട്ടുകര സ്വദേശിയായ 15 വയസ്സുകാരനെ കാണാനില്ലെന്ന് പരാതി. മണ്ണുത്തി ഡോൺ ബോസ്കോ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയായ ജോയൽ ജോർജ് ജോഷിയെയാണ് കാണാതായത്.

ചൊവ്വാഴ്ച രാവിലെ പതിവുപോലെ സ്കൂൾ യൂണിഫോം ധരിച്ചാണ് ജോയൽ വീട്ടിൽനിന്ന് ഇറങ്ങിയത്. എന്നാൽ സ്കൂളിൽ എത്തിയില്ലെന്ന് വ്യക്തമായതോടെ വീട്ടുകാരും ബന്ധുക്കളും അന്വേഷണം തുടങ്ങി. ഇതിനിടെയാണ് കുട്ടിയെ കാണാനില്ലെന്ന വിവരം പുറത്തറിയുന്നത്.

തുടർന്ന് നടത്തിയ പരിശോധനയിൽ ജോയൽ നടന്നുപോകുന്നതിന്റെ ദൃശ്യങ്ങൾ സമീപത്തെ സി.സി.ടി.വി ക്യാമറകളിൽ പതിഞ്ഞതായി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം വ്യാപിപ്പിച്ചു.

സി.സി.ടി.വി ദൃശ്യങ്ങൾ പിന്തുടർന്നും പ്രധാന ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവ കേന്ദ്രീകരിച്ചും പൊലീസ് വ്യാപക തിരച്ചിൽ നടത്തുകയാണ്.

You may also like