Home Keralaകോഴിക്കോട് വിലങ്ങാട് വനത്തിൽ ആളുകൾ കുടുങ്ങിയതായി സംശയം; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

കോഴിക്കോട് വിലങ്ങാട് വനത്തിൽ ആളുകൾ കുടുങ്ങിയതായി സംശയം; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

by news_desk1
0 comments

കോഴിക്കോട്: വിലങ്ങാട് വനത്തിനുള്ളിൽ ആളുകൾ കുടുങ്ങിയതായി സംശയം. വനത്തിൽ നിന്ന് ശബ്ദവും ടോർച്ചിന്റെ വെളിച്ചവും കണ്ടതായി നാട്ടുകാർ അറിയിച്ചു. വിലങ്ങാട് നാദാപുരം മുടി വനമേഖലയിലാണ് ആളുകളെ കാണാതായതായി റിപ്പോർട്ട്.

സമീപത്ത് രണ്ട് ബൈക്കുകൾ കണ്ടെത്തിയിട്ടുണ്ട്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് സ്ഥലത്തെത്തി. നാദാപുരം ഫയർഫോഴ്‌സും വിലങ്ങാട്ടേക്ക് പുറപ്പെട്ടിട്ടുണ്ട്.

വിനോദസഞ്ചാര കേന്ദ്രമായ മുടിയിലേക്ക് വിലങ്ങാട് വഴിയാണ് സഞ്ചാരികൾ ട്രക്കിംഗിനായി പോകാറുള്ളത്. വ്യൂ പോയിന്റ് പ്രദേശമാണ് മുടി. വിനോദസഞ്ചാരത്തിനായി പോയ ആളുകൾ വനത്തിൽ കുടുങ്ങിയതാണോ എന്നാണ് സംശയം.

വടകര ആർടിഒ പരിധിയിലുള്ള ബൈക്കുകളാണ് സമീപത്ത് കണ്ടെത്തിയതെന്ന് വ്യക്തമാക്കുന്നു. സംഘം മുകളിൽ നിന്ന് ഇറങ്ങുന്നതിനിടെ വഴിതെറ്റിയതാകാമെന്ന സംശയവും ഉയരുന്നു. ആനകൾ ഇറങ്ങുന്ന വനമേഖലയാണ് ഇത്.

കരയുന്ന പോലെ ശബ്ദം കേട്ടുവെന്ന് നാട്ടുകാർ പറയുന്നു. വനംവകുപ്പ് എത്തിയപ്പോൾ മൊബൈൽ ടോർച്ചിന്റെ വെളിച്ചവും കണ്ടതായി അവർ സ്ഥിരീകരിക്കുന്നുമുണ്ട്.

You may also like