Home Nationalഅയോധ്യ ക്ഷേത്ര സംഭാവന തട്ടിപ്പ് കേസ്; പ്രതികളെ ജയിലിൽ ചോദ്യം ചെയ്യുന്നു, ട്രസ്റ്റ് അംഗങ്ങളെയും ഉടൻ ചോദ്യം ചെയ്യും

അയോധ്യ ക്ഷേത്ര സംഭാവന തട്ടിപ്പ് കേസ്; പ്രതികളെ ജയിലിൽ ചോദ്യം ചെയ്യുന്നു, ട്രസ്റ്റ് അംഗങ്ങളെയും ഉടൻ ചോദ്യം ചെയ്യും

by news_desk1
0 comments

ദില്ലി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് കേസിൽ പ്രതികളെ ജയിലിൽ ചോദ്യം ചെയ്ത് തുടങ്ങി. കോടതി അനുമതി ലഭിച്ചതിനെ തുടർന്ന് പ്രധാന പ്രതികളിലൊരാളായ അവിനാഷ് ശുക്ലയെ ഇന്നലെ തന്നെ അന്വേഷണ സംഘം ചോദ്യം ചെയ്തു.

ശുക്ലയുടെ വീട്ടിൽ നിന്ന് 20 ലക്ഷം രൂപ കണ്ടെടുത്തിരുന്നു. കേസുമായി ബന്ധപ്പെട്ട് മുൻ ട്രസ്റ്റി അനിൽ മിശ്ര, ട്രസ്റ്റ് അംഗം ഗോപാൽ റായ് എന്നിവരെയും ഉടൻ ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം അറിയിച്ചു.

അതേസമയം, അയോധ്യ വിഷയം സംയുക്തമായി ഏറ്റെടുക്കുന്നതിനെക്കുറിച്ച് ഇന്ത്യ സഖ്യത്തിൽ വീണ്ടും ചർച്ച നടക്കും. വിഷയം പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ പ്രതിപക്ഷം ഉന്നയിക്കാനും തീരുമാനിച്ചിട്ടുണ്ട്.

You may also like