കൊച്ചി: സി.എം.ആർ.എൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിലെ അന്വേഷണം മുൻമന്ത്രിയും എം.എൽ.എയുമായ മുഹമ്മദ് റിയാസിലേക്കും വ്യാപിപ്പിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). റിയാസിന്റെ ബാങ്ക് അക്കൗണ്ടുകളും സ്വത്തുക്കളും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
സി.എം.ആർ.എല്ലിൽ നിന്ന് വീണയുടെ കമ്പനിക്ക് ലഭിച്ച 2.78 കോടി രൂപ റിയാസിലേക്ക് എത്തിയിട്ടുണ്ടോയെന്നാണ് അന്വേഷണ സംഘം പ്രധാനമായും പരിശോധിക്കുന്നത്.
സി.എം.ആർ.എല്ലിൽ നിന്ന് വീണയുടെ കമ്പനി കൈപ്പറ്റിയ 2.78 കോടി രൂപയുടെ വിനിയോഗത്തിൽ വ്യക്തത വരുത്തുന്നതിനായുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധന റിയാസിലേക്കും വ്യാപിപ്പിച്ചിരിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് മുഹമ്മദ് റിയാസിന്റെ വസതിയിൽ ഇഡി നേരത്തെ റെയ്ഡ് നടത്തിയിരുന്നു.

