Home Keralaഗർഭിണികളായ വനിതാ പൊലീസുകാർക്ക് യൂണിഫോമിൽ ഇളവ്; ഇനി കാക്കി ചുരിദാറും സാൻഡലും ധരിക്കാം

ഗർഭിണികളായ വനിതാ പൊലീസുകാർക്ക് യൂണിഫോമിൽ ഇളവ്; ഇനി കാക്കി ചുരിദാറും സാൻഡലും ധരിക്കാം

by news_desk1
0 comments

തിരുവനന്തപുരം: സംസ്ഥാനത്ത് ഗർഭിണികളായ വനിതാ പൊലീസുകാരുടെ യൂണിഫോം പരിഷ്കരിച്ചു. ഗർഭകാലത്ത് ജോലിക്കെത്തുന്ന വനിതാ പൊലീസുകാർക്ക് ഇനി കാക്കി സൽവാർ കമ്മീസ്, ഷാൾ, ഷൂസിന് പകരം സാൻഡൽ എന്നിവ ധരിക്കാൻ അനുമതി നൽകി. പൊലീസ് ആസ്ഥാന ഐജി ഹർഷിത അത്തല്ലൂരിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.

സംസ്ഥാനത്തെ എല്ലാ പൊലീസുകാർക്കും നിലവിൽ പൊതുവായ യൂണിഫോം കോഡാണ് ബാധകമായിട്ടുള്ളത്. ഗർഭകാലത്ത് പാന്റും ഷർട്ടും ധരിക്കുന്നതുമൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ സംബന്ധിച്ച് നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് യൂണിഫോമിൽ ഇളവ് അനുവദിച്ച് ഉത്തരവിറക്കിയത്.

പുതിയ ഉത്തരവ് പ്രകാരം ഗർഭകാലത്ത് ജോലിക്കെത്തുന്ന വനിതാ പൊലീസുകാർക്ക് കാക്കി സൽവാർ കമ്മീസും ഷാളും ധരിക്കാം. ഷൂസിന് പകരം സാൻഡൽ ധരിക്കാനും അനുമതിയുണ്ട്.

You may also like