Home Keralaകുംഭമേള വൈറൽ താരത്തിന്റെ വിവാഹക്കേസ്; ഫർഹാന് വീണ്ടും തിരിച്ചടി, ഇടപെടാനാകില്ലെന്ന് കേരള ഹൈക്കോടതി

കുംഭമേള വൈറൽ താരത്തിന്റെ വിവാഹക്കേസ്; ഫർഹാന് വീണ്ടും തിരിച്ചടി, ഇടപെടാനാകില്ലെന്ന് കേരള ഹൈക്കോടതി

by news_desk1
0 comments

കൊച്ചി: കുംഭമേള വൈറൽ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട കേസിൽ ഭർത്താവ് മുഹമ്മദ് ഫർഹാന് വീണ്ടും തിരിച്ചടി. അറസ്റ്റിനുള്ള വിലക്ക് നീട്ടണമെന്ന ഹർജി കേരള ഹൈക്കോടതി തള്ളി. കേസ് മധ്യപ്രദേശിലെ കോടതിയുടെ പരിധിയിലുള്ളതിനാൽ ഇടപെടാനാകില്ലെന്നും, തുടർനടപടികൾക്കായി മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിക്കണമെന്നുമാണ് കോടതി വ്യക്തമാക്കിയത്.

മധ്യപ്രദേശിലെ പ്രത്യേക കോടതി ഫർഹാന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് അദ്ദേഹം വീണ്ടും കേരള ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ, ഇത് അധികാരപരിധിക്ക് പുറത്തുള്ള വിഷയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹർജി തള്ളിയത്.

കൊച്ചി കുംഭമേള വൈറൽ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട കേസിൽ ഭർത്താവ് ഫർഹാന്റെ മുൻകൂർ ജാമ്യാപേക്ഷ മഹേശ്വറിലെ പ്രത്യേക പോക്സോ കോടതിയാണ് നേരത്തെ തള്ളിയത്.

മധ്യപ്രദേശ് കോടതി മുൻകൂർ ജാമ്യം നിഷേധിച്ച സാഹചര്യത്തിൽ, കൊച്ചിയിൽ കഴിയുന്ന ഫർഹാനും യുവതിയും പൊലീസ് സംരക്ഷണം തുടരണം എന്നാവശ്യപ്പെട്ടും അവർ കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നു.

അതേസമയം, മധ്യപ്രദേശ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയ വിവരം കഴിഞ്ഞ ദിവസം കേരള ഹൈക്കോടതിയെ അറിയിച്ചിരുന്നില്ല.

You may also like