Home Entertainmentമദ്യപിച്ച് വാഹനം ഓടിച്ചത് തെറ്റ്; ‘ബിയർ കഴിച്ചിരുന്നു’, വിവാദത്തിൽ പ്രതികരിച്ച് ഇൻഫ്ലുവൻസർ ഹെലൻ ഓഫ് സ്പാർട്ട

മദ്യപിച്ച് വാഹനം ഓടിച്ചത് തെറ്റ്; ‘ബിയർ കഴിച്ചിരുന്നു’, വിവാദത്തിൽ പ്രതികരിച്ച് ഇൻഫ്ലുവൻസർ ഹെലൻ ഓഫ് സ്പാർട്ട

by news_desk1
0 comments

കാസർകോട്: മദ്യപിച്ച് വാഹനം ഓടിച്ചതിനെ തുടർന്ന് പൊലീസ് പിടികൂടിയ സംഭവത്തിൽ പ്രതികരണവുമായി ഇൻഫ്ലുവൻസർ ഹെലൻ ഓഫ് സ്പാർട്ട എന്ന എസ്.ആർ. ധന്യ. ബിയർ കഴിച്ചാണ് വാഹനം ഓടിച്ചതെന്നും അത് തന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റാണെന്നും അവർ സമ്മതിച്ചു.

മദ്യപിച്ച് വാഹനം ഓടിക്കാൻ പാടില്ലായിരുന്നുവെന്ന് ധന്യ പറഞ്ഞു. പൊലീസ് കൈ കാണിച്ചപ്പോൾ വാഹനം നിർത്താതിരുന്നത് വീഡിയോ മറ്റുള്ളവർ പകർത്താതിരിക്കാനാണ് ശ്രമിച്ചതെന്നും അവർ വിശദീകരിച്ചു.

കാസർകോട് അണങ്കൂരിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് സംഭവം. പൊലീസ് വാഹനം നിർത്താൻ ആവശ്യപ്പെട്ടപ്പോൾ കാർ നിർത്താതെ അമിതവേഗത്തിൽ മുന്നോട്ട് പോകുകയായിരുന്നു. തുടർന്ന് പൊലീസ് വാഹനത്തെ പിന്തുടർന്ന് ബന്തിയോട് ഭഗവതി നഗറിൽ വച്ച് തടഞ്ഞുനിർത്തി.

പരിശോധനയിൽ ധന്യ മദ്യപിച്ചിരുന്നതായി കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.

നാഷണൽ ഹൈവേ 66ൽ റോഡിന് നടുവിലായി വാഹനം നിർത്തിയിട്ടതും തുടർന്ന് പൊലീസ് എത്തിയപ്പോൾ അമിതവേഗത്തിൽ വാഹനം ഓടിച്ച് രക്ഷപ്പെടാൻ ശ്രമിച്ചതുമാണ് എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

പിന്തുടർന്നെത്തിയ പൊലീസ് ബന്തിയോട് ഭഗവതി നഗറിൽ വച്ചാണ് വാഹനം തടഞ്ഞത്. പരിശോധനയിൽ മദ്യപിച്ച് വാഹനം ഓടിച്ചതായി സ്ഥിരീകരിച്ചതിനെ തുടർന്ന് നിയമനടപടി സ്വീകരിച്ചു. പിഴ ഈടാക്കിയ ശേഷം ധന്യയെ വിട്ടയച്ചതായാണ് ലഭ്യമായ വിവരം.

You may also like