തിരുവല്ല: മദ്യനയവുമായി ബന്ധപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വേദിയിലിരിക്കെ സർക്കാരിനെതിരെ വിമർശനവുമായി മാർത്തോമ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ മെത്രോപ്പൊലീത്ത. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കുന്ന നടപടിയെ അംഗീകരിക്കാൻ കഴിയില്ലെന്നും മദ്യം പൂർണമായി വർജിക്കുകയാണ് സഭയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
മാർത്തോമ സഭാധ്യക്ഷന്റെ പരാമർശത്തിന് പിന്നാലെ രമേശ് ചെന്നിത്തലയും പ്രതികരിച്ചു. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കുന്ന കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും, ഇക്കാര്യത്തിൽ യു.ഡി.എഫും ചർച്ച ചെയ്ത് നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മാർത്തോമ സഭാധ്യക്ഷൻ ഉന്നയിച്ച ആശങ്കകൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും, അതുൾപ്പെടെയുള്ള വിഷയങ്ങളിൽ യു.ഡി.എഫ് കൂടി ആലോചിച്ച് തീരുമാനമെടുക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
തിരുവല്ല എം.എൽ.എ മെറിറ്റ് അവാർഡ് വിതരണ ചടങ്ങിലായിരുന്നു ഈ പ്രതികരണങ്ങൾ.

