16
തൃശ്ശൂർ: തൃശ്ശൂർ വടക്കുംനാഥ ക്ഷേത്രത്തിലെ മുൻ മേൽശാന്തിയും നിലവിൽ ചെമ്പുക്കാവ് ഭഗവതി ക്ഷേത്രത്തിലെ മേൽശാന്തിയുമായ കൊറ്റമ്പിള്ളി നാരായണൻ നമ്പൂതിരി ക്ഷേത്രത്തിൽ വെച്ച് കുഴഞ്ഞുവീണ് അന്തരിച്ചു. ചെമ്പുക്കാവ് ക്ഷേത്രത്തിലെ നിത്യപൂജകൾക്കിടയിലാണ് അപ്രതീക്ഷിതമായി അദ്ദേഹം കുഴഞ്ഞുവീണതും തുടർന്ന് അന്ത്യം സംഭവിച്ചതും.

