Home Nationalഓപ്പറേഷൻ തൂഫാൻ: കേരളത്തിന് പിന്തുണയുമായി കർണാടക; അതിർത്തിയിൽ പരിശോധന ശക്തമാക്കും

ഓപ്പറേഷൻ തൂഫാൻ: കേരളത്തിന് പിന്തുണയുമായി കർണാടക; അതിർത്തിയിൽ പരിശോധന ശക്തമാക്കും

by news_desk1
0 comments

ദില്ലി: ലഹരിവിരുദ്ധ ഓപ്പറേഷൻ തൂഫാനിൽ കേരളത്തിന്റെ നടപടികൾക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് കർണാടക. അതിർത്തി മേഖലകളിൽ പരിശോധന കൂടുതൽ ശക്തമാക്കുമെന്നും ഇതിനായി അധിക പൊലീസ് സേനയെ വിന്യസിക്കാമെന്നും കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഉറപ്പ് നൽകി.

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുമായുള്ള കൂടിക്കാഴ്ചയിലാണ് ഡി.കെ. ശിവകുമാർ ഇക്കാര്യം അറിയിച്ചത്. കർണാടക മുഖ്യമന്ത്രിയുമായും രമേശ് ചെന്നിത്തല കൂടിക്കാഴ്ച നടത്തി.

ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ കേരള-കർണാടക പൊലീസുകൾ സംയുക്തമായി പ്രവർത്തിക്കുമെന്നും, ഓപ്പറേഷൻ തൂഫാൻ മറ്റ് സംസ്ഥാനങ്ങൾക്കും മാതൃകയാകുന്ന മാതൃകാപരമായ നീക്കമാണെന്നും ഡി.കെ. ശിവകുമാർ പറഞ്ഞു. അതിർത്തി മേഖലകളിൽ പരിശോധനയും നിരീക്ഷണവും കൂടുതൽ ശക്തമാക്കി ലഹരിക്കടത്തിനെതിരെ ഏകോപിത നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

You may also like