Home Localഗുരുവായൂരിൽ 65-കാരിയെ കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തിയതായി ആരോപണം; രണ്ട് പേർ പൊലീസ് പിടിയിൽ

ഗുരുവായൂരിൽ 65-കാരിയെ കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തിയതായി ആരോപണം; രണ്ട് പേർ പൊലീസ് പിടിയിൽ

by news_desk1
0 comments

തൃശൂർ: ഗുരുവായൂരിൽ 65-കാരിയെ കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് പേരെ പൊലീസ് പിടികൂടി. ചേലക്കര സ്വദേശിനിയായ സന്താനവല്ലിയാണ് കൊല്ലപ്പെട്ടത്. പെരുമ്പാവൂർ സ്വദേശി സുരേഷ് കുമാറിനെയും ഇയാളുടെ കൂട്ടാളിയെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഇന്നലെ രാത്രിയാണ് വയോധികയുടെ മൃതദേഹം കിണറ്റിൽ നിന്ന് കണ്ടെത്തിയത്.

പെരുമ്പാവൂർ സ്വദേശിയായ സുരേഷ് കുമാർ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലേക്ക് ഇന്നലെ സന്താനവല്ലി എത്തിയിരുന്നുവെന്നാണ് വിവരം. തുടർന്ന് ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയും അത് സംഘർഷത്തിലേക്ക് നീങ്ങുകയും ചെയ്തതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

തുടർന്ന് സുരേഷ് കുമാറും കൂട്ടാളിയും ചേർന്ന് സന്താനവല്ലിയെ കിണറ്റിലേക്ക് തള്ളിയിട്ടെന്നാണ് പൊലീസ് അന്വേഷണത്തിൽ ലഭിച്ചിരിക്കുന്ന വിവരം. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

You may also like