9
തൃശൂർ: കനത്ത മഴയെ തുടർന്ന് തൃശൂർ ഒല്ലൂക്കരയിലെ മദർ ആശുപത്രിക്ക് സമീപം മതിൽ തകർന്നുവീണ് അപകടം. മതിലിനോട് ചേർന്ന് പാർക്ക് ചെയ്തിരുന്ന നിരവധി ഇരുചക്ര വാഹനങ്ങൾ അവശിഷ്ടങ്ങൾക്കടിയിൽപ്പെട്ടു.
പ്രദേശത്ത് ശക്തമായ മഴ പെയ്തതിനെ തുടർന്നാണ് അപകടമുണ്ടായത്. അപകടത്തിൽ വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചെങ്കിലും ആളപായമോ പരിക്കുകളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

