Home Keralaതീറ്റ കൊടുക്കുന്നതിനിടെ കുങ്കിയാന തിരിഞ്ഞു; കൊമ്പ് തുളച്ചുകയറി രണ്ടാം പാപ്പാന് ഗുരുതര പരിക്ക്

തീറ്റ കൊടുക്കുന്നതിനിടെ കുങ്കിയാന തിരിഞ്ഞു; കൊമ്പ് തുളച്ചുകയറി രണ്ടാം പാപ്പാന് ഗുരുതര പരിക്ക്

by news_desk1
0 comments

പാലക്കാട്: ധോണി ആന പരിപാലന കേന്ദ്രത്തിൽ കുങ്കിയാനയുടെ കുത്തേറ്റ് രണ്ടാം പാപ്പാന് ഗുരുതര പരിക്ക്. കുങ്കിയാന അഗസ്ത്യന്റെ രണ്ടാം പാപ്പാനായ ബൊമ്മനാണ് അപകടത്തിൽ പരിക്കേറ്റത്.

തീറ്റ കൊടുക്കുന്നതിനിടെ ആന പെട്ടെന്ന് തിരിഞ്ഞപ്പോൾ കൊമ്പ് തുളച്ചുകയറുകയായിരുന്നു. ഉടൻ തന്നെ ബൊമ്മനെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.

ശ്വാസകോശത്തിനും കരളിനും ഗുരുതര പരിക്കേറ്റതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ ഒരു വർഷമായി അഗസ്ത്യന്റെ രണ്ടാം പാപ്പാനായി ബൊമ്മൻ സേവനമനുഷ്ഠിച്ചുവരികയായിരുന്നു.

You may also like